city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവകേരളീയം കുടിശ്ശിക നിവാരണം 2017: ജില്ലാ സഹകരണ ബാങ്കില്‍ മാര്‍ച്ച് 31 വരെ നിരവധി ഇളവുകള്‍

കാസര്‍കോട്: (www.kasargodvartha.com 06.03.2017) സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം കുടിശ്ശിക നിവാരണം 2017 ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മാര്‍ച്ച് 31 നകം വായ്പാ കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് നിരവധി ഇളവുകള്‍ നല്‍കുന്നു. സ്വര്‍ണ്ണപണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെയുള്ള കുടിശ്ശികയായ എല്ലാവിധ വായ്പകളും മേല്‍ പദ്ധതി പ്രകാരം ഇളവുകളോടെ അടച്ചുതീര്‍ക്കാന്‍ കഴിയും.

നവകേരളീയം കുടിശ്ശിക നിവാരണം 2017: ജില്ലാ സഹകരണ ബാങ്കില്‍ മാര്‍ച്ച് 31 വരെ നിരവധി ഇളവുകള്‍

നിഷ്‌ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകള്‍, ആര്‍ബിട്രേഷന്‍/ എക്‌സിക്യൂഷന്‍ കേസുകള്‍ ഉള്‍പ്പെടെ കുടിശ്ശികയായ എല്ലാ വായ്പകള്‍ക്കും പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുന്നതോടൊപ്പം പലിശ ഇളവുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപാടുകാര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളുമായി ബന്ധപ്പെടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords:  Kasaragod, Co-operation-bank, Interest exemption, Arrears, Investment loans, Arbitration,  Many offers providing at district co-operative bank.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia