city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാതാവികസനത്തിന്റെ പേരില്‍ പൊളിച്ചുനീക്കുന്നത് നിരവധി വീടുകള്‍; പ്രതിഷേധം ശക്തം; ചാലിങ്കാലില്‍ സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

പെരിയ: (www.kasargodvartha.com 29/09/2016) ദേശീയപാതാവികസനത്തിന്റെ പേരില്‍ നിരവധി വീടുകള്‍ പൊളിച്ചുനീക്കുന്നു. ഇതോടെ ആശങ്കയിലായ സ്ഥലമുടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ദേശീയപാതവികസനത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയോടെ ചാലിങ്കാലില്‍ സര്‍വ്വേക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലമുടമകള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് സര്‍വ്വേ തുടരാനാകാതെ ഉദ്യോഗസ്ഥ സംഘം തിരിച്ചുപോയി.

ചാലിങ്കാല്‍ ദേശീയപാതയോട് ചേര്‍ന്ന് 55 മീറ്ററിലധികം സ്ഥലം നിലനില്‍ക്കുമ്പോഴും റോഡ് വികസനത്തിനായി നിരവധി വീടുകള്‍ പൊളിച്ചുമാറ്റുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. നേരത്തെ നടത്തിയ സര്‍വ്വേ പ്രകാരം ആറുവീടുകളുടെ ഉടമകള്‍ക്കാണ് ഹൈവേ വികസനവിഭാഗം വീടുകള്‍ പൊളിച്ചുനീക്കുമെന്ന സൂചന നല്‍കി നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാറിന്റെ പ്രഖ്യാപനപ്രകാരം കൂടുതല്‍ വീടുകള്‍ പൊളിച്ചുമാറ്റല്‍ ഭീഷണിയിലായിരിക്കുകയാണ്.ഇതാണ് സര്‍വ്വേക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണം. പ്രശ്‌നത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയും കലക്ടറും ഇടപെടുകയും പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

ദേശീയപാതാവികസനത്തിന്റെ പേരില്‍ പൊളിച്ചുനീക്കുന്നത് നിരവധി വീടുകള്‍; പ്രതിഷേധം ശക്തം; ചാലിങ്കാലില്‍ സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

Keywords: Periya, Kasaragod, Protest, House, Road, MLA, National Highway, Collector, Survey, Notice.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia