city-gold-ad-for-blogger

മനുഷ്യ ജാലിക: കാഞ്ഞങ്ങാട്ട് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 08.01.2017) ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ട്രഷററും എസ്.വൈ.എസ്. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടുമായ മുബാറക് ഹസൈനാര്‍ ഹാജിയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് സ്വാഗതസംഘം ചെയര്‍മാനും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ഇസ്മാഈല്‍ മൗലവി അധ്യക്ഷത വഹിച്ചു.

മനുഷ്യ ജാലികയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുര്‍ റഷീദ് ഫൈസി സ്വാഗതം പറഞ്ഞു. ശിഹാബ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി മനുഷ്യ ജാലിക കര്‍മ പദ്ദതി അവതരിപ്പിച്ചു.

മനുഷ്യ ജാലിക: കാഞ്ഞങ്ങാട്ട് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു


യോഗത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ ബശീര്‍ വെള്ളിക്കോത്ത്, അസീസ് മാസ്റ്റര്‍, പാലാട്ട് ഇബ്രാഹിം ഹാജി, കെ.യു ദാവൂദ് ഹാജി ചിത്താരി, ഉമര്‍ തൊട്ടിയില്‍, റംഷീദ് കല്ലൂരാവി, ഉമര്‍ ബല്ലാ കടപ്പുറം, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍ പ്രഭാദ്, കുഞ്ഞഹമ്മദ് ഹാജി, മസാഫി മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ കല്ലൂരാവി തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് കണ്‍വീനര്‍ ശറഫുദ്ദീന്‍ കുണിയ നന്ദി പറഞ്ഞു.

Keywords: manushyajalika: working fund inaugurated, kasaragod, SKSSF, Programme, Kanhangad, inauguration, Metro Muhammed Haji.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia