city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടില്‍ കുഴഞ്ഞുവീണയാള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു; തിരിച്ചു കൊണ്ടുപോയ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ പോലീസെത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു, ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പിന് പരാതിയുമായി ബന്ധുക്കള്‍

കാസര്‍കോട്: (www.kasaragodvartha.com 07.01.2020) വീട്ടില്‍ കുഴഞ്ഞുവീണയാള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു. തിരിച്ചു കൊണ്ടുപോയ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ പോലീസെത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഇതോടെ തങ്ങളെ വലച്ച ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പിന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. ബേഡകം കാഞ്ഞിരത്തുങ്കാലിലെ പൗര പ്രമുഖനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി (75) യാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബേഡകം ജമാഅത്ത് പ്രസിഡന്റ്, ബേഡകം എല്‍ പി എസ്, പി ടി എ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് കുഞ്ഞി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ അനുവദിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ച് ഖബറടക്കാനുള്ള നടപടികള്‍ തുടങ്ങുന്നതിനിടെ മൂന്നു മണിക്കൂര്‍ കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പോസ്റ്റുമോര്‍ട്ടം നടത്താതെ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ അനുവദിക്കുകയും പോസ്റ്റുമോര്‍ട്ടത്തിന്റെ പേരില്‍ അനാവശ്യമായി വലക്കുകയും ചെയ്തതിന്റെ പേരിലാണ് ആരോഗ്യവകുപ്പിന് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

ആഇശയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. മക്കള്‍: ഖലീല്‍, ഇല്ല്യാസ്, ഷരീഫ, സൈബുന്നിസ, സറീന, താഹിറ, ഷംസിയ. മരുമക്കള്‍: അബൂബക്കര്‍ ഫൈസി തുരുത്തി, ഖാദര്‍ കളനാട്, താജുദ്ദീന്‍ ഹദ്ദാദ്, ഷരീഫ്, അഷ്‌റഫ്, സമീറ, ഉമൈറ. സഹോദരങ്ങള്‍: അബ്ബാസ്, ഹംസ, അബ്ദുല്ല, ഇബ്രാഹിം, ബീഫാത്തിമ, നഫീസ.

വീട്ടില്‍ കുഴഞ്ഞുവീണയാള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു; തിരിച്ചു കൊണ്ടുപോയ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ പോലീസെത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു, ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പിന് പരാതിയുമായി ബന്ധുക്കള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Doctor, Death, Postmortem, health, Deadbody, Man's dead body Gave up to family by doctor, police sent for postmortem after hours, lodges complaint    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL