മനോജിന്റെ മരണം: രാസ പരിശോധന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും
Aug 5, 2012, 16:35 IST
![]() |
Manoj |
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. ഷെര്‍ളി വാസുവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് പാനല്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഭീകരാന്തരീക്ഷം നേരില്ക്കണ്ടുണ്ടായ മാനസികാഘാതമായിരിക്കാം മരണകാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം മനോജിന് ഹൃദ്രോഗമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുള്ളതായി പോലീസ് സൂചിപ്പിച്ചു. മൃതദേഹത്തിന്റെ കാല്‍മുട്ടുകളിലും നെറ്റിയിലും തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ട്. എന്നാല്‍ അവ മരണത്തിനു കാരണമായേക്കാവുന്ന മുറിവുകളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയില്‍ ഡി.വൈ.എഫ്.ഐ കീക്കാനം യൂണിറ്റ് പ്രസിഡണ്ട് ടി.മനോജ് വീണു കിടന്ന സ്ഥലം തച്ചങ്ങാട് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സന്ദര്‍ശിച്ചു. പരിസരവാസികളായ ചിലരില്‍ നിന്നു മൊഴിയെടുത്തു.
Keywords: P.Manoj, DYFI, Death case, Forensic enquiry, Police, Uduma, Kasaragod