city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനോജിന്റെ മരണം: സിപിഎമ്മിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ലീഗ്

മനോജിന്റെ മരണം: സിപിഎമ്മിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ലീഗ്
 കാസര്‍കോട്: നിയമവിരുദ്ധ മാര്‍ഗ്ഗത്തില്‍ സംഘടിതമായ അക്രമത്തിന് കോപ്പുകൂട്ടി മവ്വലിലും പരിസരത്തും തേര്‍വാഴ്ച നടത്തിയ സി.പി.എമ്മിന് മനോജിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു.

തച്ചങ്ങാടിനടുത്ത് മനോജ് എന്ന ഡിവൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ കൊലപാതകമാക്കി ചിത്രീകരിച്ച് മുസ്‌ലിം ലീഗിനെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ മുഖം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ വികൃതമായി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.

രണ്ട് ദിവസങ്ങളിലായി സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലുടനീളം സി.പി.എം അഴിച്ചുവിട്ട അക്രമങ്ങളെ യോഗം അപലപിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം നടത്തിനഷ്ടം വരുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മനോജിന്റെ മരണത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സി.പി.എം നടത്തിയ കിരാതമായ അക്രമത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ.അബ്ദുല്‍ റഹ്മാന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ.ബക്കര്‍, എ.ജി.സി.ബഷീര്‍, എം.അബ്ദുല്ല മുഗു. ഹനീഫ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: IUML, CPM, Kasargod, DYFI, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia