city-gold-ad-for-blogger

മനോജിന്റെ മരണം: ലീഗിന്റെ തലയില്‍കെട്ടിവെക്കരുതെന്ന് യൂത്ത്‌ലീഗ്

മനോജിന്റെ മരണം: ലീഗിന്റെ തലയില്‍കെട്ടിവെക്കരുതെന്ന് യൂത്ത്‌ലീഗ്
കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ തച്ചങ്ങാട്ടെ മനോജിന്റെ മരണവുമായി മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫും പ്രസ്താവിച്ചു.

പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കരവക്കോട്, അരവത്ത്, പനയാല്‍ പ്രദേശങ്ങളില്‍ നിന്ന് പ്രകടനുവുമായി വന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും മീത്തല്‍ മവ്വല്‍ ജുമാമസ്ജിദിനുനേരെയും നിരവധി വീടുകള്‍ക്ക് നേരെയും കല്ലെറിഞ്ഞും അക്രമം നടത്തിയും പോകുന്നതിനിടയില്‍ മനോജ് കുഴഞ്ഞു വീഴുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. ഇതിനെ മുസ്‌ലിം ലീഗിന്റെ തലയില്‍കെട്ടിവെക്കാനുള്ള ശ്രമം വിലപോവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഇതിന്റെ മറവില്‍ ഉദുമ പഞ്ചായത്തിലെ മാങ്ങാട് അടക്കമുള്ള പ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സി.പി.എം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും മനോജിന്റെ മരണത്തെക്കുറിച്ച് നിശ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: P.Manoj, DYFI, Murder, Uduma, Youth League, Kasaragod, CPM.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia