മനോജിന്റെ മരണം: കുടുംബ സഹായ ഫണ്ട് ശേഖരിക്കും
Aug 21, 2012, 19:45 IST
കുണ്ടംകുഴി: സംഘര്‍ഷത്തിനിടെ മരിച്ച ഡിവൈഎഫ്ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി മനോജ്കുമാറിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ബേഡകം ബ്ലോക്കില്‍ നിന്ന് 1,25,000 രൂപ ശേഖരിച്ച് നല്കാന് ബ്ലോക്ക് കണ്വെന്ഷന് തീരുമാനിച്ചു. 25ന് ബ്ലോക്ക് പരിധിയിലെ ടൗണുകളിലും 26ന് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിവും ഹുണ്ടിക പിരിവിലൂടെ തുക സമാഹരിക്കും.
മനോജിന്റെ മരണവുമായി ബന്ദപ്പെട്ട കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ 24ന് കാഞ്ഞങ്ങാട് എഎസ്പി ഓഫീസിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കാന്‍ കണ്വെന്ഷന് തീരുമാനിച്ചു. കുണ്ടംകുഴി ടി ടി സ്മാരക മന്ദിരത്തില്‍ നടന്ന കണ്വെന്ഷന് ജില്ലാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ജയപുരം നാരായണന് അധ്യക്ഷനായി. ബി സി പ്രകാശ്, എ നാരായണന് എന്നിവര്‍ സംസാരിച്ചു. ടി കെ മനോജ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kundamkuzhi, Manoj's death, DYFI, Fund.