city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനോജിന്റെ മരണം: വ്യാപക അക്രമം, വീടുകളും ക്ലബ്ബും തകര്‍ത്തു

മനോജിന്റെ മരണം: വ്യാപക അക്രമം, വീടുകളും ക്ലബ്ബും തകര്‍ത്തു
ഉദുമ: ഹര്‍ത്താലിനിടെ അക്രമത്തില്‍ പരി­ക്കേറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരണപ്പെട്ടതോടെ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തച്ചങ്ങാട്, മൗവ്വല്‍, പനയാല്‍ ഭാഗങ്ങളില്‍ വ്യാപകമായ അക്രമ­ങ്ങള്‍ അ­ര­ങ്ങേറി. വീടുകളും, വാഹനങ്ങളും, ക്ലബ്ബുകളും, കടകളും ത­കര്‍ക്കപ്പെട്ടു.

പി.ജയരാനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാഴാഴ് തച്ചങ്ങാട് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം മൗവ്വലിലെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തിനിടെ മൗവ്വലിലെ ചിലവീടുകള്‍ക്കും ഒരു ആരാധനാലയിത്തിന് നേരെയും അക്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ച മുസ്‌­ലിം ലീഗ് പ്രവര്‍ത്തകര്‍ തച്ചങ്ങാട്ടേക്ക് പ്രകടനമായി നീങ്ങിയത് സം­ഘര്‍­ഷം വ്യാ­പി­ക്കാ­നി­ട­യായി.

ഇതിനിടയിലാണ് ഡി.വൈ.എഫ്.ഐ കീക്കാനം യൂണിററ് പ്ര­സിഡന്റ് പി.മനോജ്, സി.പി.എം പനയാല്‍ ലോക്കല്‍ സെക്രട്ടറി കരുണാകരന്‍, എസ്.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറി ശിവപ്രസാദ് എന്നിവര്‍ക്ക് പരിക്കേററത്. ഉടന്‍ തന്നെ പരിക്കേററവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാല്‍ മൂന്ന് പേരെയും കാസര്‍കോട്ടെ സ്വാകര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മനോജ് മരിച്ചിരുന്നു.

അക്രമത്തില്‍ ചവിട്ടേററാണ് മനോജിന് പരിക്കേററതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ മരണവാര്‍ത്ത പുറത്ത് വന്നതോടെ കരുവാക്കോട്, മൗവ്വല്‍, തച്ചങ്ങാട്, പനയാല്‍ തുടങ്ങിയ സ്ഥല­ങ്ങളില്‍ തി­ര­ഞ്ഞ്­പി­ടിച്ച് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സാജിദ് മൗവ്വലിന്റെയടക്കം നിരവധി വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ജ്വാല കരുവാക്കോട്, വോയിസ് ഓഫ് മൗവ്വല്‍, ജൂനിയര്‍ മുഹമ്മദന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് നേരെയും അക്രമുണ്ടായി.

വൈകുന്നേ­രം നാല് മണിയോടെ പ്രകടനമായെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ മുസ്‌­ലിം ലീഗ് അനുഭാവി അബ്ദുല്‍റഹിമാന്റെ കട കുത്തിതുറന്ന് മുഴുവന്‍ സാധനങ്ങളും വലിച്ചെറിഞ്ഞു.
അതിനിടെ മനോജിന്റെ മരണവുമായി മുസ്‌­ലിം ലീഗിന് ബന്ധമില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീ­ദ് മ­ല­പ്പുറ­ത്ത് പ­റഞ്ഞു.

മനോജിന്റെ മരണത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എ.ഡി.ജി.പി രാജേഷ് ദീവാന്‍ അറിയിച്ചു. സംവത്തെതുടര്‍ന്ന് ഐ.ജി ജോസ് ജോര്‍ജ് വൈകുന്നേരത്തോടെ ബേക്കലിലെത്തും. സംഘര്‍ഷം തടയാനായി ക്വിക് റിയാക്ഷന്‍ ടീമും ബേക്കലിലേക്ക് പുറപ്പെട്ടിട്ടു­ണ്ട്­.

Keywords: Kasaragod, Udma, Harthal, DYFI, Muslim League, Manoj,Clash

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia