city-gold-ad-for-blogger

മനോജ് കൊലയ്ക്ക് തൊട്ടുമുമ്പ് സന്തോഷിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു

നീലേശ്വരം: (www.kasargodvartha.com 12/12/2015) കബഡി താരം കാര്യങ്കോട്ടെ സന്തോഷിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പ്രതി മനോജ് സന്തോഷിന്റെ ഭാര്യ രഞ്ജുഷയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വ്യക്തമായി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

രഞ്ജുഷയെ പോലീസ് ഇതിനകം വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു. മനോജ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ അമ്മ ചെമ്മരത്തിയുടെ സുഖവിവരങ്ങള്‍ അറിയാനാണ് മനോജ് വിളിച്ചതെന്നാണ് രഞ്ജുഷയുടെ മൊഴി.

കൊലക്ക് ശേഷം മനോജോ രഞ്ജുഷയോ അവരവരുടെ മൊബൈല്‍ ഫോണുകളിലൂടെ പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ഡിസംബര്‍ ഏഴിന് രാവിലെയാണ് സന്തോഷിനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ മരിച്ചതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.

മനോജ് കൊലയ്ക്ക് തൊട്ടുമുമ്പ് സന്തോഷിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു


Related News: കബഡി താരത്തിന്റെ കൊലപാതകം: ഭാര്യയെ പോലീസ് ചോദ്യംചെയ്തു

കബഡി താരം സന്തോഷിനെ മനോജ് കൊലപ്പെടുത്തിയത് ഭാര്യയെ സ്വന്തമാക്കാന്‍?

കബഡി താരത്തിന്റെ മരണം ആസൂത്രിതകൊലപാതകം; മാതൃസഹോദരീപുത്രനായ യുവാവ് അറസ്റ്റില്‍

കബഡി താരം ഉറക്കത്തില്‍ മരിച്ചു

Keywords : Murder, Case, Accuse, Police, Investigation, Kabaddi-Team, Wife, Mobile Phone, Kasaragod, Santhosh Manoj, Ranjusha, Manoj called Sathosh's wife before murder. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia