മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു
Mar 21, 2013, 09:52 IST
കാസര്‍കോട് കാസര്‍കോടിന്റെ ഏറെനാളുകളുടെ പഴക്കമുള്ള മഞ്ചേശ്വരം താലൂക്കും മലയോരത്തെ വെള്ളരികുണ്ട് താലൂക്കും യാഥാര്ത്യത്തിലേക്ക്. ബുധാനാഴ്ച നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകള്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജില്ലയിൽ പുതുതായി രണ്ട് താലൂക്കുകൾ യാഥാര്‍ഥ്യമാകുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രകടനപത്രികയില്‍ ജില്ലയിൽ രണ്ട് താലൂക്കുകൾ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന
മഞ്ചേശ്വരത്തിന് താലൂക്ക് ആയി ഉയര്‍ത്തുന്നതോടെ സമഗ്ര വികസനത്തിന് മന്ത്രിയുടെ പുതിയ പ്രഖ്യാപനം മുതല്‍കൂട്ടാകും. ഇത് വ്യാവസായിക പരമായും വിദ്യാഭ്യാസപരമായുമുള്ള വികസനത്തിന് വേഗം കൂട്ടും. ഇതിനിടെ മഞ്ചേശ്വരം തുറമുഖത്തിന് അനുമതി നല്കിയതും ഇരട്ടിമധുരം നല്കുന്നു.
1996ലെ കെ. കരുണാകരന് മന്ത്രിസഭയുടെ കാലത്ത് നിയോഗിച്ച ബാബുപോള്‍ കമ്മീഷന് റിപോര്‍ട്ടിലാണ് മഞ്ചേശ്വരം താലൂക്കിനായി ഉയര്‍ത്താന്‍ ആവശ്യമുയര്‍ന്നത്. തുടര്‍ന്നിങ്ങോട്ട് 17 വര്‍ഷത്തിന്റെ കാത്തിരിപ്പ്. കാസര്‍കോട് താലൂക്കിനെ വിഭജിച്ചാണ് 41 വില്ലേജുകളുള്ള മഞ്ചേശ്വരം മണ്ഡലത്തെ താലൂക്കായി രൂപവത്കരിക്കുന്നത്. .
മലയോര മേഖലയുടെ പുരോഗമനത്തിന് വെള്ളരിക്കുണ്ട് താലൂക്ക് സഹായകരമാകും. കാര്‍ഷിക പരമായി മുന്നില്‍ നില്ക്കുന്ന വെള്ളരിക്കുണ്ടിന് വ്യവസായ മേഖലയിലും വാണിജ്യ മേഖലയിലും വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
താലൂക്ക് രൂപവത്കരിക്കാനുള്ള ആവശ്യവുമായി യു.ഡി.എഫ് ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, യു.കെ. യുസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും കണ്ട് നിവേദനം സമര്‍പിച്ചിരുന്നു. ഇതിന് ശേഷമാണ് താലൂക്ക് യാഥാര്ത്യമാകുന്നത്. താലൂക്ക് പ്രഖ്യാപനം വന്നയുടനെ മഞ്ചേശ്വരത്ത് ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടന്നു.
Keywords : Kasaragod, Manjeshwaram, Vellarikundu, Kerala, Taluk, Minister, MLA, Need, Election, UDF, Development, Chief Minister, Kasargodvartha, Malayalam News, Kerala News, Kvartha, National News, International News, Sports News, Entertainment, Stock News.