മഞ്ചേശ്വരം മണ്ഡലം യൂത്ത്ലീഗ് യുവജന റാലി മംഗല്‍പാടിയില്‍നിന്നും 2000 പേര്‍
Apr 11, 2012, 23:30 IST

ഉപ്പള: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെയ് നാലിന് ഉപ്പളയില്‍ നടത്തുന്ന യുവജന റാലിയില്‍ മംഗല്‍പാടി പഞ്ചായത്തില്‍നിന്നും രണ്ടായിരം പേരെ പങ്കെടുപ്പിക്കാന്‍ പഞ്ചായത്ത് യൂത്ത്ലീഗ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശാഖാതല പ്രചാരണ സംഗമങ്ങള്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കും. പഞ്ചായത്ത്തല സ്വാഗതസംഘം കമ്മിറ്റി, യുവജന സംഗമങ്ങള്‍, ഹരിതകൂടാരങ്ങള്‍, പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രസിഡണ്ട് അഷ്റഫ് സിറ്റിസണ്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ഉമ്മര്‍ അപ്പോളോ, അസീം മണിമുണ്ട, ഫാറൂഖ് മദക്കം, മുസ്തഫ ഉപ്പള, ജബ്ബാര്‍ പള്ളം, ഹനീഫ, ഒ.എ.അഷ്റഫ്, ഹനീഫ്, പി.കെ.അബ്ദുല്‍ റസാഖ്, അക്ബര്‍ ഉപ്പള, താഹിര്‍ ഉപ്പള, റഹ്മാന്‍ പള്ളം, മഹ്ഷൂക്ക്, അമീര്‍ കോടിബയല്‍, സത്താര്‍ ഒളയം, ബഷീര്‍ ഇച്ചിലങ്കോട്, ഉമ്മര്‍ ബൈക്കിമൂല, ഖാലിദ് മള്ളങ്കൈ, ഇഖ്ബാല്‍ ബേക്കൂര്‍, ബി.ഐ. നൌഫല്‍, ഗോള്‍ഡന്‍ റഹ്മാന്‍, റസാഖ് മുസോടി, പി.വൈ. ആസിഫ്, മൊയ്തീന്‍, സിയാദ് ഒളയം, മുഹമ്മദ് കയ്യാര്‍, ഹമീദ് ബന്തിയോട്, യൂസുഫ് മള്ളങ്കൈ, ഹംസ പഞ്ച, ഫയാസ്, നൌഷാദ്, ഷാഫി ഒളയം, ബി.എം. മുസ്തഫ, റസാഖ് അയ്യൂര്‍ പ്രസംഗിച്ചു.
Keywords: Youth League, rally, Manjeshwaram, Kasaragod