മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
Apr 22, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2016) മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. മഞ്ചേശ്വരം കടമ്പാര്‍ പള്ളയിലെ സഞ്ജീവിയുടെ വീട്ടില്‍ നിന്നാണ് 80 പവന്‍ സ്വര്‍ണ്ണവും 6000 രൂപയും മോഷണം പോയത്.
വീട്ടുകാര്‍ വീട് പൂട്ടി സമീപത്തെ വീട്ടില്‍ ഉല്‍സവത്തിനുപോയ സമയത്തായിരുന്നു കവര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ജനലഴിയിളക്കിയതായി കണ്ടെത്തിയത്. അകത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്ന് വ്യക്തമായത്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി സഞ്ജീവിയുടെ ഗുജറാത്തിലുള്ള മകള്‍ മീനാക്ഷി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മീനാക്ഷിയുടെയും ബന്ധുവിന്റെ വിവാഹത്തിന് സമ്മാനമായി നല്‍കാന്‍ വാങ്ങിവെച്ചതുമായ സ്വര്‍ണ്ണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരം പോലീസ് കേസെടുത്തു.