city-gold-ad-for-blogger

മഞ്ചേശ്വരം കെ എസ് ഇ ബിയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം: യൂത്ത് ലീഗ്

മഞ്ചേശ്വരം: (www.kasargodvartha.com 11.04.2017) കെ എസ് ഇ ബി മഞ്ചേശ്വരം ഓഫീസില്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ലാക്കാക്കി, സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനെ ചോദ്യം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി കെ എസ് ഇ ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം കെ എസ് ഇ ബിയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം: യൂത്ത് ലീഗ്

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്  മുക്താര്‍ എ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ്  യു കെ സൈഫുല്ലാഹ് തങ്ങള്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല ഹൊസങ്കടി, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ  ചെയര്‍മാന്‍ മുസ്തഫാ ഉദ്യാവര്‍, അഷ്‌റഫ് ബി എം, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, മുനീര്‍ അറിമല, എം ബി റസാഖ്, കെ എം സി സി നേതാവ് ആസിഫ് ഹൊസങ്കടി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസ് പരിസരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം കെ എസ് ഇ ബി ഓഫീസിന്റെ മുന്‍വശത് പോലീസ് തടഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാസര്‍ ഇടിയ സ്വാഗതവും, മജീദ് മച്ചംപാടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Manjeshwaram, Corruption, Youth League, KSEB, Against, March, Meet, programme.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia