മഞ്ചേശ്വരം സ്വദേശി മുംബൈയില്‍ വെട്ടേറ്റുമരിച്ചു
Sep 2, 2012, 16:40 IST
![]() |
Moideen |
കോഴിക്കോട് മേപ്പയൂര്‍ സ്വദേശി പ്രദീപ് ദക്ഷിണ മുംബൈയില്‍ ഡോംഗ്രി ദര്‍ഗ ഷെരീഫ് റോഡില്‍ നടത്തുന്ന ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടക്കാരനായിരുന്നു മൊയ്തീന്. പ്രദീപ് ഓണത്തിന് നാട്ടിലേക്ക് വരുമ്പോള്‍ ഗസ്റ്റ് ഹൗസിന്റെ പൂര്‍ണ ചുമതല മൊയ്തീനെ ഏല്‍പ്പിച്ചിരുന്നു.
![]() |
മൊയ്തീന് കൊല്ലപ്പെട്ട ഗസ്റ്റ്ഹൗസിന്റെ ഷട്ടര്‍
പോലീസ് അടച്ചിട്ട നിലയില്‍ - Photo sent by Ashraf Maliga
|
മൊയ്തീനും ശുചീകരണ തൊഴിലാളിയായ സുലൈമാനും പലപ്പോഴും വഴക്ക് ഉണ്ടാക്കാറുള്ളതായി പോലീസിന് സമീപവാസികളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കടിച്ചിരുന്നു. കലഹം മൂര്‍ച്ഛിച്ചപ്പോള്‍ സുലൈമാന്‍ മൊയ്തീനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച കത്തി ഗസ്റ്റ് ഹൗസിലെ കിടക്കയുടെ കീഴില്‍ നിന്നും കണ്ടെത്തി.
Keywords: Manjeshwaram Native, Killed, Mumbai, Police enquiry, Kasaragod