city-gold-ad-for-blogger
Aster MIMS 10/10/2023

യാത്ര സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചു മഞ്ചേശ്വരം എം എല്‍ എ

കുമ്പള: (www.kasargodvartha.com 28.05.2020) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന യാത്ര സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി എം സി ഖമറുദ്ദീന്‍ എം.എല്‍.എ. മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിപ്പിച്ചു തയ്യാറാക്കിയ ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നത്.

പരീക്ഷ ആരംഭിക്കുന്നതിന്റെ തലേ ദിവസം മണ്ഡലത്തിലെ പല സ്ഥലങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര സൗകര്യമില്ലെന്ന വിവരം എം.എല്‍.എ അറിയുന്നത്. ഉടന്‍ തന്നെ മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് ഭാരവാഹികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് യാത്ര സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്‌കൂളുകളിലേക്ക് സൗജന്യ ബസടക്കമുള്ള വാഹന സംവിധാനം ഒരുക്കുകയും ചില സ്വകാര്യ ബസ് ഉടമസ്ഥരെ വിളിച്ചു സാധ്യമായ റൂട്ടുകളില്‍ ബസ് ഓടിക്കാന്‍ പറയുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്കു ഏറെ സൗകര്യപ്രദമായ പദ്ധതി എം എസ് എഫ് നേതാക്കളായ ഇര്‍ഷാദ് മൊഗ്രാല്‍, സഹദ് അംഗഡിമുഗര്‍, സിദ്ദിഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗര്‍, മുഫാസി.കോട്ട, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജംഷീര്‍ മൊഗ്രാല്‍, റുവൈസ് ആരിക്കാടി തുടങ്ങിയവര്‍ കോര്‍ഡിനേറ്റ് ചെയ്തു. ഇതിന് പുറമെ അന്ന് തന്നെ ഗതാഗത വകുപ്പ് മന്ത്രി ശശിന്ദ്രനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ഡി.ഡി.ഇ യുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കേണ്ടതിന്റെ ആവശ്യകതയും എം.എല്‍.എ അറിയിച്ചു.
യാത്ര സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചു മഞ്ചേശ്വരം എം എല്‍ എ

യാത്രയുടെ മണ്ഡലം തല ഉദ്ഘാടനം കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു.
കുമ്പള ഗ്രാമ പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്, അഷ്‌റഫ് കൊടിയമ്മ, യൂസഫ് കെ വി,അസിസ് കളത്തൂര്‍, എംപി ഖാലിദ്.എം.എസ് എഫ് ഭാരവാഹികളായ ഇര്‍ഷാദ് മൊഗ്രാല്‍, സഅദ് അംഗടിമുഗര്‍, റുവൈസ് ആരിക്കാടി, സിറാജ് ശെറൂല്‍, സവാദ് അംഗടിമുഗര്‍, മുര്‍ഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, Manjeshwaram, MLA, News, Helping hands, Students, Manjeshwaram MLA's help for Students

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL