city-gold-ad-for-blogger

സമഗ്ര വിദ്യാഭ്യാസ പദ്ധതി; മഞ്ചേശ്വരം മണ്ഡലത്തെ ഉള്‍പെടുത്തി

സമഗ്ര വിദ്യാഭ്യാസ പദ്ധതി; മഞ്ചേശ്വരം മണ്ഡലത്തെ ഉള്‍പെടുത്തി
കാസര്‍കോട്: സംസ്ഥാനത്തെ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തെ ഉള്‍പെടുത്തിയതായി പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അറിയിച്ചു.

കുട്ടികളുടെ സമഗ്ര വികസനം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ദിശാബോധത്തോടെയുള്ള പഠന പ്രവര്‍ത്തനത്തോടൊപ്പം ഓരോ വിദ്യാലയത്തിലെയും മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഗരേഖയും മാതൃക പ്രവര്‍ത്തന പദ്ധതിയുടെയും കരട്‌രൂപരേഖ സീമാറ്റ് തായ്യാറാക്കിയതായും എം.എല്‍.എ അറിയിച്ചു. പദ്ധതി അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിനെയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെയും എം.എല്‍.എ അഭിനന്ദിച്ചു.

Keywords:  Kasaragod, Manjeshwaram, P.B. Abdul Razak, Kerala, M.L.A, Malayalam News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia