city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ എത്തി, രണ്ടാംദിനവും ആരും പത്രിക നല്‍കിയില്ല

കാസര്‍കോട്: (www.kasargodvartha.com 24.09.2019) മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റില്‍ എത്തി. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള 400 വിവിപാറ്റ്, 400 കണ്‍ട്രോള്‍ യൂണിറ്റ്, 400 ബാലറ്റ് യൂണിറ്റ് എന്നിവയാണ് എത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന സെപ്തംബര്‍ 25ന് രാവിലെ പത്തിന് കളക്ടറേറ്റില്‍ നടക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.

ബംഗളൂരുവിലെ ഭെല്‍ സ്ഥാപനത്തില്‍ നിന്നുമുള്ള ഏഴുപേരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 25 ഓളം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. എം ത്രീ സീരീസില്‍പെട്ട ഏറ്റവും പുതിയ വോട്ടിങ് യന്ത്രങ്ങള്‍ കോയമ്പത്തൂരില്‍ നിന്നുമാണ് ഉപതെരഞ്ഞെടുപ്പിനായി എത്തിച്ചത്. വോട്ടിങ് യന്ത്രങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

രണ്ടാംദിനവും ആരും പത്രിക നല്‍കിയില്ല

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സര്‍പ്പണത്തിനുള്ള രണ്ടാംദിനമായ സെപ്തംബര്‍ 24ന് ആരും പത്രിക നല്‍കിയില്ല. നാമനിര്‍ദേശ പത്രിക ഈ മാസം 30 വരെ സമര്‍പ്പിക്കാം. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്റെ കളക്ടറേറ്റിലെ ഓഫീസിലും ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസിലും പത്രിക സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങള്‍ എത്തി, രണ്ടാംദിനവും ആരും പത്രിക നല്‍കിയില്ല


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, by-election, Manjeshwaram, Manjeshwaram by election: Voting machines reached
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL