കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ മറന്നു: സി.കെ. ശ്രീധരന്‍
Mar 20, 2015, 14:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/03/2015) കേവലം പത്തുമാസം മാത്രം പിന്നിടുന്ന കേന്ദ്ര സര്‍ക്കാരും മന്ത്രിമാരും കോര്‍പ്പറേറ്റുകളുടെ കാവല്‍ക്കാരായി മാറിയന്നും സാധാരണ ജനങ്ങളെ പാടെ മറന്നെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും ലോക രാഷ്ചട്രങ്ങള്‍ക്ക്് മുന്നില്‍ പരിഹാസ്യമാക്കിയ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബഹുജനമനസാക്ഷി ഉണരാന്‍ 24ന് ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണാസമരം മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ബോര്‍ക്കള അദ്ധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് പ്രഭാകര ചൗട്ട, ജനറല്‍ സെക്രട്ടറിമാരായ പി.കെ. ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, ഡി.എം.കെ. മുഹമ്മദ്, ശാന്താറൈ, സത്യന്‍ സി ഉപ്പള, മുഹമ്മദ് മജ്ജല്‍, ഹമീദ്, തൈക്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബഹുജനമനസാക്ഷി ഉണരാന്‍ 24ന് ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണാസമരം മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Manjeshwaram, Congress, Kasaragod, Kerala, Manjeshwaram block congress leaders meet.
Advertisement: