മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: എസ്.എസ്.എഫ്
May 27, 2014, 10:49 IST
ഉപ്പള: (www.kasargodvartha.com 27.05.2014) മഞ്ചേശ്വരം താലൂക്ക് നിലവില്‍ വന്നു രണ്ടു മാസമായിട്ടും താലൂക്ക് റവന്യൂ ഓഫീസ് ഒഴികെ മറ്റൊരു ഓഫീസും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മറ്റു താലൂക്ക് ഓഫീസുകളുടെ ആവശ്യത്തിനു കാസര്‍കോടുവരെ പോകേണ്ട അവസ്ഥയാണുള്ളത്. ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍, താലൂക്ക് സര്‍കാര്‍ ആശുപത്രി, റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസ്, ഡി.വൈ.എസ്.പി ഓഫീസ് അടക്കമുള്ള വിവിധ ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.
താലൂക്കിന്റെ വിവിധ സെഷനുകളും പ്രവര്‍ത്തനം തുടങ്ങാനുണ്ട്. താലൂക്ക് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി കണിയാല, അസീസ് സഖാഫി മച്ചംപാടി, ഇഖ്്ബാല്‍ പൊയ്യത്തബയല്‍, അനസ് സിദ്ദിഖ് തുടങ്ങിയവര്‍ സംബ
ന്ധിച്ചു. സ്വാദിഖ് ആവളം സ്വാഗതവും മൂസ സഖാഫി പൈവളികെ നന്ദിയും പറഞ്ഞു.
Also Read:
ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി
Keywords: Office, Kasaragod, SSF, Manjeshwaram, Uppala, Welcome, Taluk, Revenue Officer, D.Y.S.P Office.
Advertisement:

ന്ധിച്ചു. സ്വാദിഖ് ആവളം സ്വാഗതവും മൂസ സഖാഫി പൈവളികെ നന്ദിയും പറഞ്ഞു.
ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി
Keywords: Office, Kasaragod, SSF, Manjeshwaram, Uppala, Welcome, Taluk, Revenue Officer, D.Y.S.P Office.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067