മഞ്ചേശ്വരം അക്രമം: എസ് പിയുടെ വാഹനം അക്രമിച്ചതടക്കം നാല് കേസുകള്‍
Mar 17, 2016, 22:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/03/2016) തുമിനാട് ചെക്ക് പോസ്റ്റിന് സമീപം ബുധനാഴ്ച രാത്രി വിദ്യാര്‍ത്ഥി അപകടത്തില്‍ പെട്ട് മരിച്ചതിനെതുടര്‍ന്ന് രോഷാകുലരായ ഒരുകൂട്ടം ആള്ക്കാര് നടത്തിയ അക്രമത്തില്‍ പോലീസ് നാലു കേസെടുത്തു. സെയില്‍സ് ടാക്സ് ഓഫീസ് തകര്‍ത്ത സംഭവത്തിലും, എക്സൈസ് ഓഫീസും വാഹനങ്ങളും തകര്‍ത്ത സംഭവത്തിലും കെ എസ് ആര് ടി സി ബസ് തകര്‍ത്ത സംഭവത്തിലും ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ വാഹനവും, പോലീസ് വാഹനങ്ങളും തകര്‍ത്ത സംഭവത്തിലുമാണ് ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെ കേസെടുത്തത്.
വിദ്യാര്‍ത്ഥി അപകടത്തില്‍ പെട്ട് മരിക്കാനിടയായ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേയും നരഹത്യയ്ക്ക് കേസെടുത്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഉണ്ടായ അപകടത്തില്‍ കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ഷഹദാന്‍ (20) ആണ് മരിച്ചത്.
Related News:
Keywords: Manjeshwaram, Attack, Police, Case, Jeep, KSRTC-bus, Kasaragod, Shahdan.






