മഞ്ചേശ്വരം കാര്‍ - ടാങ്കര്‍ അപകടം: പരിക്കേറ്റ എട്ട് വയസുകാരി മരിച്ചു
Nov 17, 2015, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/11/2015) ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ എട്ട് വയസുകാരി മരിച്ചു. ഹേരൂര്‍ പാച്ചാണിയിലെ സംഗീതയാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി.
ഹേരൂരിലെ ഉമേഷ് മയ്യ (60), ഭാര്യ ശാരദ (55) എന്നിവര്‍ അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ഉമേഷ് മയ്യയുടെ ബന്ധു ചിദാനന്ദ മയ്യയുടെ മകളാണ് സംഗീത. മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സംഗീത ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
ചിതാനന്ദമയ്യയുടെ മറ്റൊരു മകള്‍ മിന്‍മിദ, ബന്ധു പാര്‍വതി, ശോഭ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടക സൂറത്ത് കല്ലില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
Related News: മഞ്ചേശ്വരം വാഹനാപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
മഞ്ചേശ്വരത്ത് ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരം
Keywords : Manjeshwaram, Accident, Death, Injured, Hospital, Girl, Kasaragod, Car, Tanker Lorry, Manjeshwar accident: Death toll rises to 3.