city-gold-ad-for-blogger

മഞ്ചേഷിന്റെ മരണം: പിന്നില്‍ ലഹരി മരുന്ന് മാഫിയ ?

ഉദുമ: (www.kasargodvartha.com 07/08/2015) പാലക്കുന്നിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷന്റെ മകന്‍ മഞ്ചേഷിനെ വയനാട്ടിലെ റിസോര്‍ട്ടിലെ കുടിവെള്ള ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. ലോക്കല്‍ പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ കണ്ടിരുന്നെങ്കിലും, റിസോര്‍ട്ടിനു പുറത്തുള്ള കഞ്ചാവ്, മയക്കുമരുന്നു സംഘങ്ങള്‍ ആസൂത്രിതമായി കൊല ചെയ്തതാണോ എന്നും പോലീസ് സംശയിക്കുന്നു. ഈ സംഭവങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട നടത്തിയിരുന്നു.

മഞ്ചേഷ് അവധി ലഭിച്ച് നാട്ടിലേക്ക് വരേണ്ടിയിരുന്നത് കഴിഞ്ഞ 20നായിരുന്നു.  അച്ഛനെയും അമ്മയെയും ഇക്കാര്യം വിളിച്ചറിയിച്ചിരുന്നത് 17ന് രാവിലെയും വൈകുന്നേരങ്ങളിലുമായിരുന്നു. 18ന് രാവിലെ മഞ്ചേഷിനെ റിസോര്‍ട്ടിലെ കുടിവെള്ള ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ 3.50 വരേക്കും മഞ്ചേഷ് ജോലിയില്‍ വ്യാപൃതമായതും തുടര്‍ന്ന് ടാങ്ക് സ്ഥിതി ചെയ്യുന്നിടത്തിലേക്ക്  നടന്നു പോകുന്നതും സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കാസര്‍കോടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതോ മയക്കുമരുന്നു സംഘം മഞ്ചേഷിനെ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചത് നടക്കാതെ പോയതിനാല്‍ രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി ആസൂത്രിതമായി കൊല ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു.

മഞ്ചേഷിന് പ്രത്യേകിച്ച് അസുഖങ്ങളോ പ്രണയ നൈരാശ്യമോ അമിത മദ്യപാന ശീലമോ ഇല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രി ഡ്യൂട്ടി ചോദിച്ചു വാങ്ങിയതാണെന്ന് റിസോര്‍ട്ട് അധികൃതരും മാനേജരുമായ അനൂപ് പറയുന്നു. റിസോര്‍ട്ടിനു പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിലെ കാസര്‍കോട് ബോയ്‌സ് എന്നെഴുതി വെച്ച മുറിയിലാണ് മഞ്ചേഷ് താമസിച്ചിരുന്നത്. ജില്ലയിലെ തൊഴിലാളികള്‍ മാത്രമായിരുന്നു ഈ മുറിയില്‍. മഞ്ചേഷിന്റെ മരണത്തോടെ മുഴുവന്‍ പേരും ജോലി ഉപേക്ഷിച്ചു പോയതായും വിവരമുണ്ട്.

വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രഭാകരനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ എത്ര ഉന്നതന്മാരായാലും അന്വേഷണത്തില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും വയനാട് എസ്.പി. അജിതാ ബീഗം പറഞ്ഞു. മഞ്ചേഷിന്റെ പിതാവ് സുരേഷന്‍, സിപിഎം പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍, കാഞ്ഞങ്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും മുതിയക്കാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ എ. കുഞ്ഞിരാമന്‍, പ്രതിഭാരാജന്‍ തുടങ്ങിയവര്‍ നേരിട്ട് കണ്ട് എസ്പിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

മഞ്ചേഷിന്റെ മരണം: പിന്നില്‍ ലഹരി മരുന്ന് മാഫിയ ?
മഞ്ചേഷിന്റെ മരണം: പിന്നില്‍ ലഹരി മരുന്ന് മാഫിയ ?
മഞ്ചേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മഴവെള്ള സംഭരണി


Related News: 

ഉദുമ സ്വദേശിയായ യുവാവിനെ വയനാട്ടിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords : Udma, Kasaragod, Youth, Death, Police, Investigation, Crime branch, Manjesh. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia