നെല്ലിക്കുന്ന് പള്ളത്തെ കണ്ടല്‍കാട് നശിക്കുന്നു; പരിസ്ഥിതി സ്‌നേഹികള്‍ കാണുന്നുണ്ടോ ഇത് ?
Apr 18, 2016, 22:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 18.04.2016) അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണപ്പെടുന്ന കണ്ടല്‍ക്കാടുകള്‍ അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. നെല്ലിക്കുന്ന് പള്ളത്താണ് പ്രകൃതിയെ ഇത്തരത്തില്‍ പച്ചയായി കൊല്ലുന്നത്. സുനാമിയും വെള്ളപ്പൊക്കവും തുടങ്ങി പ്രകൃതി ദുരന്തങ്ങളെ തടഞ്ഞ് സന്തുലനാവസ്ഥ പ്രദാനം ചെയ്യുന്ന സസ്യങ്ങളാണ് കണ്ടല്‍ക്കാടുകള്‍. എന്നാലിവിടെ കണ്ടല്‍കാടുകള്‍ക്ക് ചുറ്റും മാലിന്യക്കൂമ്പാരമാണ്.
വീട്ടില്‍ നിന്നും കടകളില്‍ നിന്നും വിവാഹ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളുന്നത്. ഇതുമൂലം അസഹനീയമായ ദുര്‍ഗന്ധം പ്രദേശത്ത് പരക്കുന്നു. എന്നാല്‍ ഇതിനെതിരെ ഒരു സംഘടന പോലും പ്രതിഷേധിക്കാന്‍ വന്നില്ലെന്നതാണ് വാസ്തവം. കണ്ടല്‍ കാട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പുഴവെള്ളം ഒഴുകി വരുന്നുണ്ടെങ്കിലും ഈ ജലം ഒന്നിനും ഉപയോഗിക്കാന്‍ കഴിയുന്നില്ല.
സമീപത്തെ പാലത്തിന് മുകളില്‍ നിന്നാണ് പലരും ഇവിടേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. പിന്നീട് ഈ മാലിന്യങ്ങള്‍ ഒഴുകി കണ്ടല്‍ കാടുള്ള ഭാഗത്താണ് ചെന്നടിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുള്ള ഇന്ത്യയില്‍ തന്നെയാണ് ഒരു കണ്ടല്‍ കാടിന് ചരമഗീതം പാടുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പ്രധാനമായും ഇവയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്.
കേവലം പരിസ്ഥിതി സ്‌നേഹികള്‍ മാത്രം വിചാരിച്ചാല്‍ കണ്ടല്‍ക്കാടുകളെ നാശത്തില്‍ നിന്ന് കരകയറ്റാന്‍ സാധിക്കില്ലെന്നാണ് പരിസ്ഥിതി സ്‌നേഹികളും നാട്ടുകാരും പറയുന്നത്. അതിന് ബന്ധപ്പെട്ടവരുടെയും സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളുടെയും, യുവാക്കളുടെയും, ക്ലബ്ബുകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും അശ്രാന്ത പരിശ്രമം ആവശ്യമാണ്. ജനങ്ങളെ കണ്ടല്‍ക്കാടുകളെ കുറിച്ചും അവ നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും ബോധവല്‍ക്കരിക്കുകയും കണ്ടല്‍ക്കാടുകളുടെ രക്ഷക്കായി പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കുകയും ചെയ്യേണ്ടത് കേവലം ഒരു പ്രദേശത്തിന്റെ എന്നതിലുപരി മനുഷ്യരാശിയുടെ തന്നെ ആവശ്യകതയായി മാറിയിരിക്കുകയാണ്.
Keywords : Nellikunnu, River, Kasaragod, Natives, Pallam, Mangrove, Waste Dumping.