Train | യാത്രക്കാർക്ക് ആശ്വാസം പകർന്ന് മംഗ്ളുറു-കോട്ടയം പ്രത്യേക ട്രെയിൻ; ഇനി 6 സർവീസുകൾ; സമയക്രമം അറിയാം
* കോട്ടയത്തുനിന്ന് രാത്രി 9.45-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55-ന് മംഗ്ളൂറിലെത്തും
കാസർകോട്: (KasaragodVartha) വാരാന്ത്യങ്ങളിലെ തിരക്കിന് അൽപം ആശ്വാസം പകർന്ന് മംഗ്ളുറു-കോട്ടയം റൂടിൽ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങി. ആകെ ഏഴ് സർവീസുകളാണ് ഉണ്ടാവുക. ഇതിൽ ആദ്യ സർവീസ് ശനിയാഴ്ച നടത്തി. ഏപ്രിൽ 27, മെയ് നാല്, 11, 18, 25, ജൂൺ ഒന്ന് തീയതികളിലാണ് അടുത്ത സർവീസുകൾ നടക്കുക.
സമയക്രമം
ട്രെയിൻ നമ്പർ 06075 മംഗ്ളുറു - സെൻട്രൽ കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് മംഗ്ളുറു സെൻട്രൽലിൽ നിന്ന് രാവിലെ 10.30-ന് പുറപ്പെട്ട് വൈകീട്ട് 7.30-ന് കോട്ടയത്ത് എത്തിച്ചേരും. കാസർകോട് (രാവിലെ 11.02), കണ്ണൂർ (12.20), കോഴിക്കോട് (01.50), ഷൊർണൂർ (03.10), തൃശൂർ (4.25), എറണാകുളം ടൗൺ (05.40) എന്നിവിടങ്ങളിൽ നിർത്തും.
06076 നമ്പർ കോട്ടയം-മംഗ്ളുറു ട്രെയിൻ കോട്ടയത്തുനിന്ന് രാത്രി 9.45-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55-ന് മംഗ്ളൂറിലെത്തും. എറണാകുളം ടൗൺ (രാത്രി 10.55), തൃശൂർ (12.22), ഷൊർണൂർ (01.25), കോഴിക്കോട് (02.30), കണ്ണൂർ (03.32), കാസർകോട് (05.02) എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.