മംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Jun 10, 2016, 11:00 IST
കാസര്‍കോട്: (www.kasaragodvartha.com 10.06.2016) കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കാസര്‍കോട് ഇരിയ പൊടവടുക്കത്തെ ദേവീകൃപയില്‍ എം രാധാകൃഷ്ണന്റെ മകന്‍ എംആര്‍ മിഥുന്‍ കൃഷ്ണ(20) നാണ് പരിക്കേറ്റത്.
മംഗളൂരു ശ്രീനിവാസ എഞ്ചിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മിഥുന്‍. കഴിഞ്ഞ ദിവസം വൈകിട്ട് മംഗളൂരുവിലാണ് അപകടം. മിഥുന്‍ ഓടിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിഥുനെ മംഗളൂരു പടീലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു മിഥുന്‍.
കൂട്ടുകാരന്റെ വീട്ടില്‍ പോയി പഠിച്ച് കോളേജ് ഹോസ്റ്റലിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം നടന്നത്. പെട്ടെന്ന് റോഡില്‍ തിരിച്ച കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Bike-Accident, Road, Engineering Student, Mangalore, Police, Sreenivasa Engineering College, MR Midhun Krishna.