city-gold-ad-for-blogger

മംഗലാപുരം വിമാനത്താവളത്തിലെ ദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

കാസര്‍കോട്: (www.kasargodvartha.com 13.11.2014) മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു നേരെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പ്രശ്‌നങ്ങളും പരാതികളും സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.

വിമാനത്താവളത്തിലെ പ്രശ്‌നങ്ങളും പരാതികളും പോരായ്മകളും അതിന്റെ ആരംഭകാലം മുതല്‍ കേള്‍ക്കുന്നതാണ്. മലയാളികളും പ്രവാസികളുമായ യാത്രക്കാരോട് ഇവിടെ ഒരു തരം അവഗണനയും വിവേചനവും ദ്രോഹ നടപടികളും അധികൃതര്‍ സ്വീകരിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. ഇക്കാര്യം താന്‍ കേന്ദ്ര മന്ത്രിയും സുള്ള്യ സ്വദേശിയുമായ ഡി.വി. സദാനന്ദ ഗൗഡയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അടുത്തിടെ മന്ത്രിയുടെ മാതാവ് മരണപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച അവസരത്തിലാണ് ഇക്കാര്യവും താന്‍ സംസാരിച്ചത്.

കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രിയുടെയും കര്‍ണാടക സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുമെന്നും അടിയന്തിരമായി ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം തനിക്ക് ഉറപ്പു നല്‍കിയിരുന്നു. ആവശ്യമായ നടപടികളുമായി അദ്ദേഹം മുന്നോട്ടു പോകുന്നു എന്നു തന്നെയാണ് താന്‍ കരുതുന്നത്. ഒന്നുകൂടി മന്ത്രിയെ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും.

വിമാനത്താവളം എല്ലാ യാത്രക്കാര്‍ക്കും ഉള്ളതാണ്. പ്രാദേശികമായോ, ഭാഷാപരമായോ, മതപരമായോ വിവേചനമുണ്ടായാല്‍ അത് അപകടമാണ്. അങ്ങനെ സംഭവിച്ചു കൂട.

മലബാര്‍ മേഖലയിലെ പ്രവാസികള്‍ കോഴിക്കോടിനെക്കാളും ആശ്രയിക്കുന്ന വിമാനത്താവളമാണ് മംഗലാപുരം. വിമാന സര്‍വ്വീസുകളുടെ ലഭ്യതയാണ് അതിനു കാരണം. പക്ഷേ, വിമാനത്താവളത്തില്‍ കസ്റ്റംസും എമിഗ്രേഷന്‍ വിഭാഗവും യാത്രക്കാരെ പിഴിയുന്നതും ദ്രോഹിക്കുന്നതും ആയ നടപടികള്‍ അവലംബിക്കുകയാണ്. അത് മാറണം. സുരക്ഷയുടെ ഭാഗമായുള്ള പരിശോധനയും കര്‍ക്കശ നിലപാടുകളും സ്വീകരിക്കുന്നതിനൊപ്പം മാനുഷികവും, അനുഭാവ പൂര്‍വ്വവുമായ സമീപനം അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടായേ തീരൂ. അങ്ങനെ ഉണ്ടാകുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കു സ്വാഭാവികമായും മറ്റു വഴികള്‍ തേടേണ്ടിവരും.

കഴിഞ്ഞ മേയ് മാസത്തില്‍ തനിക്കും ഒരു ദുരനുഭവം മംഗലാപുരം വിമാനത്താവളത്തില്‍ ഉണ്ടായി. ദുബൈയിലുള്ള മകന്റെ അടുത്തു കുറച്ചു നാള്‍ ചെലവഴിക്കാനായി താനും ഭാര്യയും അവിടെ ചെന്നതായിരുന്നു. മടങ്ങി വരുമ്പോള്‍ രണ്ട് സ്യൂട്ട് കേസുകളില്‍ ഒരെണ്ണം കിട്ടിയില്ല. മണിക്കൂറുകളുടെ കാത്തിരിപ്പിനും ഇടപെടലിനും ശേഷമാണ് പെട്ടി കിട്ടിയത്. താന്‍ എം.എല്‍.എ. ആണെന്ന കാര്യം ആദ്യം അറിയിച്ചിരുന്നില്ല. പിന്നീട് തന്നെ തിരിച്ചറിഞ്ഞവരില്‍ ചിലര്‍ ഇടപെടുകയായിരുന്നു. മംഗലാപുരത്തെ പ്രശ്‌നങ്ങള്‍ തനിക്ക് ശരിക്കും ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു അതെന്നും എം.എല്‍.എ. വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മംഗലാപുരം വിമാനത്താവളത്തിലെ ദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

Related News:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia