city-gold-ad-for-blogger

മംഗളൂരു വിമാനത്താവളത്തിലെ ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തും: എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 12.11.2014) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങള്‍ സംബന്ധിച്ച് പ്രധാന മന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും പരാതി നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. വിമാനത്താവളത്തില്‍ പ്രവാസികളായ കാസര്‍കോട്ടുകാരുള്‍പെടെയുള്ളവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും പരാതികളും സംബന്ധിച്ച് കാസര്‍കോട്‌വാര്‍ത്ത നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാനാവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നു എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് മലയാളികളാണ് കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്. ഇത്തരം പീഡനം തുടര്‍ന്നാല്‍ മലയാളി യാത്രക്കാര്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതരാകും. അതിനു അവസരമൊരുക്കാതെ വിമാനത്താവള അധികൃതരും കേന്ദ്ര - കര്‍ണാടക സര്‍ക്കാരും ആവശ്യമായ നടപടി എടുക്കണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

കള്ളക്കടത്തു സാധനങ്ങള്‍ പിടികൂടുകയാണ് കസ്റ്റംസിന്റെ പണി. കള്ള രേഖകള്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നത് തടയുകയാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ജോലി. അവര്‍ ആ ജോലി ശരിയായ വിധത്തില്‍ ചെയ്യുക തന്നെ വേണം. എന്നാല്‍ എല്ലാവരേയും സംശയ ദൃഷ്ടിയോടെ കാണുകയും പീഡിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന മനോഭാവം മാറിയേ തീരൂ.

കാസര്‍കോട്‌വാര്‍ത്തയുടെ റിപോര്‍ട്ടില്‍ പലരും അവര്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അത്തരം അനുഭവങ്ങള്‍ ഇനി ആര്‍ക്കും ഉണ്ടാകരുതെന്നാണ് ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളത്. നിരപരാധികളായ യാത്രക്കാരുടെ ദുരനുഭവങ്ങള്‍ പുറത്തു കൊണ്ടു വന്ന കാസര്‍കോട്‌വാര്‍ത്ത പ്രശംസ അര്‍ഹിക്കുന്നതായും എം.എല്‍.എ. പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മംഗളൂരു വിമാനത്താവളത്തിലെ ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തും: എന്‍.എ. നെല്ലിക്കുന്ന്



Keywords: Kasaragod, Airport, N.A. Nellikunnu MLA, Kerala, Mangalore Airport, Mangaluru airport issues: MLA to approach authority.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia