city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടറുമില്ല, മരുന്നുമില്ല, മംഗല്‍പ്പാടി സി.എച്ച്.സിയില്‍ രോഗികള്‍ വലയുന്നു

ഉപ്പള: (www.kasargodvartha.com 26.09.2014) പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി പേരില്‍ മാത്രം മാറിയ മംഗല്‍പ്പാടി ഗവ. ആശുപത്രിയില്‍ ഡോക്ടറുമില്ല, മരുന്നുമില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ ഉദാസീനത കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ താളംതെറ്റിയിരിക്കുകയാണ്. ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് സ്റ്റാഫ് നഴ്‌സും മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലെ രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരും എന്‍എച്ച്ആര്‍എമ്മിന്റെ കുറച്ച് ജീവനക്കാരും മാത്രമേ ഇവിടെയുള്ളൂ. രോഗികളുടെ ബാഹുല്യത്തിനനുസരിച്ചുള്ള നിരവധി കെട്ടിടങ്ങളും ഉപകരണങ്ങളും ജീവനക്കാരില്ലാത്തതിനാല്‍ ഉപയോഗ ശൂന്യമാണ്. പനി, അതിസാരം, ഛര്‍ദി തുടങ്ങിയ രോഗങ്ങളുമായി എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നോ, സിറിഞ്ചോ, ഐവി സെറ്റോ ഇല്ലാത്തതിനാല്‍ മടങ്ങിപോകേണ്ട അവസ്ഥയാണ്.

നിരവധി അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളും ഈ സര്‍ക്കാര്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍ ജമാല്‍ ഹസന്‍ മാത്രമാണ് രണ്ട് വര്‍ഷം മുമ്പ് സ്ഥിരമായി ഉണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍. ഡോക്ടര്‍ സ്ഥലം മാറിപ്പോയതിനാല്‍ ശേഷം വന്ന ഡോക്ടര്‍മാര്‍ 15 ദിവസം പോലും തികച്ചിട്ടില്ല. നിലവിലുള്ള കൊല്ലം സ്വദേശിയായ മെഡിക്കല്‍ ഓഫീസര്‍ ട്രാന്‍സ്ഫറിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. നാല് ക്ലര്‍ക്ക് വേണ്ട ഇവിടെ ഒരു ക്ലര്‍ക്ക് മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇതോടൊപ്പം സിഎച്ച്‌സി ആയതിനാല്‍ മംഗല്‍പ്പാടി, മഞ്ചേശ്വരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും, പാലിയേറ്റിവ് കെയര്‍ സെന്ററിന്റെയും ശമ്പളമടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് ഏക സ്റ്റാഫ് തന്നെ. അമിത ജോലിഭാരം കാരണം മാനസികമായി തളര്‍ന്നിരിക്കുകയാണ് ഇവിടെയുള്ള മിക്ക ജീവനക്കാരും.

400ല്‍ കൂടുതല്‍ ഒപി രാവിലെ മാത്രമായി ഇവിടെ എത്തുന്നുണ്ട്. ഇതിനേക്കാള്‍ കൂടുതലാണ് വൈകുന്നേരങ്ങളില്‍ എത്തുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോവുകയാണ് മിക്ക രോഗികളും. ജീവനക്കാരുടെ അഭാവം കിടത്തി ചികിത്സയെ പോലും ബാധിച്ചു. സ്ഥിരമായി കിടത്തി ചികിത്സയും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയും, ജീവനക്കാരുടെ നിയമനവും, സ്വന്തം ജില്ലക്കാരനായ മെഡിക്കല്‍ ഓഫീസറും ഈ നാട്ടുകാരുടെ സ്വപ്‌നമാണ്.

നിരവധി അപകട മരണങ്ങള്‍ നടക്കുന്ന ഈ പ്രദേശത്ത് ആറ് മാസം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. മൊബൈല്‍ ഫ്രീസറടക്കം അത്യാധുനിക സൗകര്യമുള്ള മോര്‍ച്ചറിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലായിരുന്നു നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത്. ഇതിനിടയില്‍ ഡോക്ടറില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ച മൃതദേഹം ദേശീയ പാതയില്‍ കിടത്തി പ്രതിഷേധിച്ചതിന് ശേഷം കാസര്‍കോട് നിന്നും ഡി.എം.ഒയുടെ പ്രത്യേക നിര്‍ദേശ പ്രകാരം എത്തിയ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം നടത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. ആശുപത്രിയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Report and Photos: KF Iqbal Uppala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Uppala, Hospital, Kasaragod, Manjeri, Patient's, Doctors, Health, CHC, PHC. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia