പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്നു; പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
Apr 30, 2018, 20:24 IST
ഉപ്പള: (www.kasargodvartha.com 30.04.2018) മംഗല്‍പാടി പഞ്ചായത്തിന്റെ കുബനൂരില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റും വളം ഉല്‍പാദന കേന്ദ്രവും മാലിന്യം കുന്നുകൂടി നാശത്തിന്റെ വക്കില്‍. ഇവിടെ കൊണ്ട് വന്നിടുന്ന മാലിന്യത്തില്‍ നിന്നും ജൈവവളം ഉത്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ മാലിന്യങ്ങളില്‍ നിന്നാണ് ഇത്തരം വളങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.
പക്ഷേ ഇവിടെ എത്തുന്ന കൂടുതല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. അവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക്ക് സംസ്‌കരിക്കേണ്ടുന്ന സംവിധാനം ഇവിടെ ഇല്ലാത്തതാണ് അതിന് കാരണം. ഇവിടെയുള്ള മാലിന്യങ്ങളില്‍ നിന്നും വളം ഉത്പാദിപ്പിക്കുന്ന ജോലിയില്‍ 15- ഓളം സ്ത്രീകളാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ട് വരുന്ന മാലിന്യങ്ങള്‍ തരം തിരിക്കുന്ന ജോലിയും ഇവര്‍ക്ക് തന്നെയാണ്.
മൂന്നര ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള ഇവിടെ ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്. മാലിന്യങ്ങള്‍ കാക്കകളും പട്ടികളും വലിച്ച് കൊണ്ട് വന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും ഇടുന്നത് മൂലം ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്നുണ്ട്.
മാലിന്യ പ്ലാന്റിന്റെ ബില്‍ഡിംഗ് തുരുമ്പ് പിടിച്ച് നശിച്ചതിനാല്‍ ഏത് സമയത്തും നിലം പൊത്താനും സാധ്യതയുണ്ട്.
മാലിന്യ പ്ലാന്റിന് 1,000 ടണ്ണിന്റെ ശേഷിയാണുള്ളത് എങ്കിലും അതിന്റെ മൂന്നും നാലും ഇരട്ടി മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടിയിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് വേറൊരു സ്ഥലം കണ്ടു പിടിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Plastic, Mangalpady, Panchayath, Mangalpady Waste treatment plant in Bad condition
< !- START disable copy paste -->