ഫ്ളാഷ്ബാക്ക്
Jan 29, 2012, 12:43 IST
ബജ്പെയില്‍ 2010 മെയ് 22 ശനിയാഴ്ച ഉണ്ടായ വിമാന അപകടത്തില്‍ മരണപ്പെട്ടത് 158 പേരാണ്. 51 മലയാളികള്‍ കത്തിയെരിഞ്ഞപ്പോള്‍ അതില്‍ 48 പേരും കാസര്‍കോട് ജില്ലയിലുള്ളവരായിരുന്നു.
രാജ്യത്തെ നടുക്കിയ വിമാനദുരന്തം കാസര്‍കോട്ടെ ഓരോ ഗ്രാമത്തേയും കണ്ണീരിലാഴ്ത്തി. 158 പേരില്‍ 136 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 22 മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം സര്‍വ്വമത ആചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. ഇതില്‍ എട്ടെണ്ണം കാസര്കോട്ടുകാരുടേതായിരുന്നു. സഹോദരങ്ങള്‍, അമ്മയും മക്കളും, ഭാര്യയേയും മക്കളേയും പിരിഞ്ഞ് ഭര്ത്താക്കന്മാര്, ഉറ്റ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെല്ലാമാണ് ഒന്നിച്ച് പോയ് മറഞ്ഞത്. പിതാവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനെ ത്തിയ മകനും, സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സഹോദരനും, മാതാവിന്റെ ചികിത്സയ്ക്കായെത്തിയ മകനുമെല്ലാം കത്തിയെരിഞ്ഞവരില്പ്പെടും. വിവിധ ഗ്രാമങ്ങളിലേയും, നൂറ് കണക്കിന് കുടുംബങ്ങളുടേയും നിലവിളി ഇപ്പോഴും നടുക്കമായി തുടരുന്നു.
-സുബൈര്‍ പള്ളിക്കാല്‍
ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?
Keywords: Mangalore air crash, Flasback, Zubair Pallikkal, Kasaragod