മംഗലാപുരം വിമാന ദുരന്തത്തെ കുറിച്ച് സിനിമ വരുന്നു
Jan 4, 2013, 20:10 IST
കാസര്‍കോട്: 2010 ല്‍ ഉണ്ടായ മംഗലാപുരം വിമാന ദുരന്തത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കുന്നു. വി.ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 'ഒരു പ്രവാസിയുടെ കഥ' എന്ന പേരിലാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ ഷഹീര്‍ ഉമറാണ് സംവിധായകന്‍.
വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളും, പ്രവാസികള്‍ വിമാന യാത്രയില്‍ അനുഭവിക്കുന്ന വിഷമങ്ങളുമാണ് സിനിമയുടെ ഉള്ളടക്കമെന്ന് സംവിധായകന്‍ ഷഹീര്‍ ഉമര്‍, പി.കെ. അബ്ദുല്ല, മിനീഷ് വൈനിങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kasaragod, Mangalore Air Crash, Film, Press Meet, Kerala, Oru Pravasiyude Kadha, Shaheer Umar, Family, Kasargodvartha, Malayalam News.