മാങ്ങാട് ആരാധനാലയം അശുദ്ധമാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍; മൂന്ന് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു
Aug 4, 2015, 23:18 IST
ഉദുമ: (www.kasargodvartha.com 04/08/2015) മാങ്ങാട് ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മീത്തല്‍ മാങ്ങാട്ടെ കെ നൗഷാദ് (26), സുള്ള്യ സ്വദേശിയും മേല്‍പറമ്പില്‍ താമസക്കാരനും ഹോട്ടല്‍ തൊഴിലാളിയുമായ ജി.എ മുസ്തഫ (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായ്കും സംഘവും അറസ്റ്റുചെയ്തത്.
ആറംഗ സംഘമാണ് ആരാധനാലയം മലിനമാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റു പ്രതികളില്‍ മൂന്നുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ മാങ്ങാട്ടെത്തിച്ച് തെളിെവടുപ്പ് നടത്തി.
മാങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ സുനില്‍കുമാറിന്റെ ജീപ്പ് കത്തിച്ച സംഭവത്തില്‍ അറസ്റ്റിലായ ഇവരെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആരാധനാലയം അശുദ്ധമാക്കിയ സംഭവം പ്രതികള്‍ സമ്മതിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാത്രിയാണ് മാങ്ങാട് ആരാധനാലയം മലിനമാക്കിയത്.
അഞ്ചിന് പകല്‍ മുസ്തഫയുടെ മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. അന്ന് രാത്രി നൗഷാദിന്റെ ഓട്ടോയിലാണ് മാലിന്യവുമായി മാങ്ങാട്ടെത്തിയത്. ഇത് കൊണ്ടുവന്നത് ഒളിവിലുള്ള പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തിന്റെ രണ്ടുദിവസം മുമ്പാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ജീപ്പ് കത്തിച്ചത്. ഇരു സംഭവത്തിലും ബേക്കല്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആരാധനാലയം മലിനമാക്കിയ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആരാധാനാലയ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.
ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പെടെ പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ, കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് എന്നിവര്‍ ആക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒമ്പതംഗ സ്‌പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് നൗഷാദും മുസ്തഫയും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സുനില്‍കുമാറിന്റെ ജീപ്പ് കത്തിച്ച കേസിലും തുമ്പുണ്ടായത്.
മുസ്തഫ വര്‍ഗീയ കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമന്‍, കാസര്‍കോട് കോസ്റ്റല്‍ സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐമാരായ പി. നാരായണന്‍, ആദംഖാന്‍, രവീന്ദ്രന്‍, മനോഹരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. നാരായണന്‍, കെ. അബൂബക്കര്‍, അജയന്‍, സുനില്‍കുമാര്‍, കമലാക്ഷന്‍ എന്നിവരുമുണ്ടായിരുന്നു.

Keywords : Kasaragod, Mangad, Police, Case, Investigation, Accuse, Arrest, Kasaragod, K. Noushad, Musthafa.