മാങ്ങാട്ട് മണിക്കൂറുകളോളം തെരുവുയുദ്ധത്തിന്റെ പ്രതീതി; ശക്തമായ നടപടിക്ക് ഐ.ജിയുടെ ഉത്തരവ്
Jun 3, 2015, 12:00 IST
ഉദുമ: (www.kasargodvartha.com 03/06/2015) കോണ്‍ഗ്രസ്-സി.പി.എം. സംഘര്‍ഷമുണ്ടായ മാങ്ങാട്ട് മണിക്കൂറുകളോളം തെരുവുയുദ്ധത്തിന്റെ പ്രതീതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലേറിലും കോള കുപ്പി കൊണ്ടുള്ള ഏറിലും ആരാധനാലയത്തിന്റെയും മതപഠന കേന്ദ്രത്തിന്റെ ഗ്ലാസുകളും മറ്റും തകര്‍ന്നിട്ടുണ്ട്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള മാങ്ങാട്ടെ എ.കെ.ജി ക്ലബ്ബ്, അരമങ്ങാനത്തെ ഇ.എം.എസ് സ്മാരക മന്ദിരം എന്നിവയുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടു. മാങ്ങാട്ടെ യൂസഫിന്റെ കെ.എല്‍. 60 ഡി. 714 നമ്പര്‍ റിട്‌സ് കാറിന്റെ പിന്‍വശത്തെ ഗ്ലാസും സൈഡ് ഗ്ലാസും കല്ലേറില്‍ തകര്‍ന്നു. മാങ്ങാട്ടെ രാഘവന്റെ കടക്ക് നേരെയും അക്രമം നടന്നു.
അരമങ്ങാനത്തെ സതീഷന്റെയും റാഷിദിന്റെയും ഓട്ടോ റിക്ഷകളും തകര്‍ത്തു. അരമങ്ങാനം സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു സതീഷന്റെ ഓട്ടോ. വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു റാഷിദിന്റെ ഓട്ടോ റിക്ഷ. വിവരറിഞ്ഞെത്തിയ അമ്പലത്തറ എസ്.ഐ. ഇ.ജെ. മാത്യുവിന്റെ ജീപ്പിന് നേരെയും കല്ലേറുണ്ടായി. പോലീസ് ജീപ്പിന്റെ മുന്‍ വശത്തെ ഗ്ലാസും തകര്‍ന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, സി.ഐ എന്നിവരെ കൂടാതെ ആദൂര്‍, വിദ്യാനഗര്‍, അമ്പലത്തറ എസ്.ഐമാരും എ.ആര്‍. ക്യാമ്പിലെ നിരവധി പോലീസുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എസ്.പി. ഡോ. എ. ശ്രീനിവാസ് ബുധനാഴ്ച രാവിലെയും മാങ്ങാട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അക്രമം നടത്തിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംഭവമുണ്ടായ ഉടനെ തന്നെ ഐ.ജി. ദിനേന്ദ്ര കശ്യപ് ഉത്തരവിട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഉദുമ മാങ്ങാട്ട് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം; രൂക്ഷമായ കല്ലേറ്, നിരവധി പേര്‍ക്ക് പരിക്ക്
Keywords: Uduma, kasaragod, Kerala, mangad, Clash, Police, Attack, Assault, Jeep, Injured, Reason of Mangad clash, Mangad clash; IG intervenes.
Advertisement: