മാങ്ങാട് സംഘര്‍ഷം: 19 പേര്‍ക്കെതിരെ കേസെടുത്തു
Nov 9, 2012, 18:53 IST
ഉദുമ: മാങ്ങാട്ടും പരിസര പ്രദേശങ്ങളിലും വ്യാപകമായുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് ശക്തമാക്കി. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ബാര യൂണിറ്റ് പ്രസിഡണ്ട് പാറക്കാവിലെ സുധീഷിനെ ഒരു സംഘം ആക്രമിച്ചതോടെയാണ് മാങ്ങാട്ട് സംഘര്‍ഷത്തിന് തുടക്കമായത്.
വ്യാഴാഴ്ച പുലര്‍ചെ പാലക്കുന്നില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന മാങ്ങാട്ടെ അബ്ദുല്‍ ബഷീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 2087 നമ്പര്‍ കാര്‍ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ച സംഭവത്തോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. കാര്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. എന്‍..ഡി.എഫ്. പ്രവര്‍ത്തകരാണ് സുധീഷിനെ ആക്രമിച്ചതെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ആരോപണം. ഈ സംഭവത്തില്‍ 17 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളില്‍ പോലീസ് പരക്കെ റെയ്ഡ് നടത്തി.

Keywords: Kasaragod, Mangad, DYFI, NDF, Clash, House Raid, Police, Case, Sudheesh, Abdul Basheer, Kerala, Malayalam news.