മാങ്ങാട് സംഘര്‍ഷം: പോലീസിനെതിരായ അക്രമത്തില്‍ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jun 15, 2015, 22:50 IST
ഉദുമ: (www.kasargodvartha.com 15/06/2015) മാങ്ങാട് കോണ്‍ഗ്രസ് - സി.പി.എം സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പ് തകര്‍ത്തതിനും പോലീസിനെ അക്രമിച്ചതിലും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാര ആര്യടുക്കം സ്വദേശികളായ സുധീഷ് (19), ബിനു (25), വിജീഷ് (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐമാരായ നാരായണന്‍, വിശ്വന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇതില്‍ സുധീഷും, വിജീഷും ഓരോ കേസുകളിലും ബിനു രണ്ട് കേസുകളിലും പ്രതിയാണ്. മാങ്ങാട് സംഘര്‍ഷത്തില്‍ പ്രതികളായ മറ്റു കോണ്‍ഗ്രസ്, സിപി.എം പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മാങ്ങാട്ട് സമാധാന യോഗം ചേര്‍ന്ന ശേഷം സ്ഥിതിഗതികള്‍ ശാന്തമാണ്.
ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് മാങ്ങാട്ട് വന്‍ സംഘര്‍ഷം അരങ്ങേറിയത്. പുകവലിച്ചൂതി എന്ന ഒറ്റ കാരണത്തിന്റെ പേരിലാണ് വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഉദുമ മാങ്ങാട്ട് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം; രൂക്ഷമായ കല്ലേറ്, നിരവധി പേര്‍ക്ക് പരിക്ക്
മാങ്ങാട് സംഘര്‍ഷം: ആരാധനാലയം അക്രമിച്ചതിന് എടുത്ത കേസില്‍ 153-എ (വര്‍ഗീയ കലാപം ഉണ്ടാക്കല്‍) വകുപ്പ് ഒഴിവാക്കും
Keywords : Mangad, Clash, CPM, Congress, Case, Attack, Police, Accuse, Arrest, Investigation, Udma, Kasaragod, Kerala.
Advertisement: