സാഹോദര്യത്തിന്റെ പുതു മാതൃകയുമായി മാനവ സൗഹൃദ സംഗമം
Feb 24, 2013, 19:14 IST
![]() |
കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെയും അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്യുന്നു. |
കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി. മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമദ് മൗലവി, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. 'മാനവിക സാഹോദര്യം ഇസ്ലാമിക ദര്‍ശനങ്ങളില്‍' വിഷയത്തില്‍ മേല്‍പറമ്പ് ജുമാമസ്ജിദ് ഖത്വീബ് അബ്ദുര്‍ റഹ്മാന്‍ ബാഖവിയും 'മാനവിക സാഹോദര്യം ഹൈന്ദവ ദര്‍ശനങ്ങളില്‍' വിഷയത്തില്‍ പെരികമന ശ്രീധരന്‍ നമ്പൂതിരിയും പ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ അഹ്മദ് ഷാഫി, പഞ്ചായത്തംഗം പി വി കുഞ്ഞമ്പു, ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മധു മുതിയക്കാല്‍, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എം അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വല്‍, എന്‍വൈഎല്‍ ജില്ലാസെക്രട്ടറി സിദ്ദിഖ് ചേരങ്കൈ, രാഘവന്‍ നെയ്യങ്കാനം, സി ബി അബ്ദുര്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എം കുഞ്ഞിക്കണ്ണന്‍ അമരാവതി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kalanad, Uduma, K.Kunhiraman MLA, Qatar Ibrahim Haji, Amravathi Shri Raktheshewari temple, Kalanad Hydross Juma masjid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.