city-gold-ad-for-blogger

മാനവ ഐക്യയാത്ര 17 ന് കാസര്‍കോടു നിന്നും ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 14.11.2016) ഒരു ഭാഷയിലൂടെ ലോക സമത്വവും സമാധാനവും എന്ന സന്ദേശവുമായി ബാബ അലക്‌സാണ്ടര്‍, ന്യൂഡല്‍ഹി നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായി നവംബര്‍ 17 മുതല്‍ 30 വരെ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ മാനവ ഐക്യ യാത്ര സംഘടിപ്പിക്കുന്നു. നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിലാണ് കേരളത്തില്‍ യാത്ര നടത്തുന്നത്.

കാസര്‍കോട് ടൗണ്‍ ഹാളില്‍ നവംബര്‍ 17 ന് രാവിലെ 10 ന് ഏഴ് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴ് കുട്ടികള്‍ നിലവിളക്ക് കൊളുത്തി ജാഥ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം അദ്ധ്യക്ഷത വഹിക്കും.

കുട്ടികളുടെ കലാപ്രകടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ ഉദ്ഘാടനം ചെയ്യും. ജാഥയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള എക്‌സിബിഷന്റെ ഉദ്ഘാടനം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് നിര്‍വ്വഹിക്കും. മത്സര വിജയികള്‍ക്ക് ജാഥ ക്യാപ്റ്റന്‍ ബാബ അലക്‌സാണ്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഷില്‍ന പ്രസാദ്, എ ജി സി റുഖിയ, കെ വി ജ്യോതിലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

മാനവ ഐക്യയാത്ര 17 ന് കാസര്‍കോടു നിന്നും ആരംഭിക്കും

Keywords: Kasaragod, Child, Inauguration, Exhibition, Human, Equality, Thiruvananthapuram, Council, Town Hall, Information Officer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia