മണപ്പുറം തൊഴില്‍ പ്രശ്‌നം: സമരസമിതി കലക്‌ട്രേറ്റ് ഉപരോധിച്ചു
May 24, 2013, 20:25 IST
കാസര്‍കോട്: മണപ്പുറം ഫൈനാന്‍സിലെ തൊഴില്‍ സമരം ഒത്തു തീര്‍പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച രാവിലെ കലക്‌ട്രേറ്റ് ഉപരോധിച്ചു. ഉപരോധം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ന്യായമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് മണപ്പുറം ഫൈനാന്‍സിലെ ജീവനക്കാര്‍ 12 ദിവസമായി കാഞ്ഞങ്ങാട്ട് സത്യാഗ്രഹ സമരം നടത്തി വരികയാണ്. സമരത്തിന് ശക്തി പകരാനാണ് സി.പി.ഐയുടെ നേതൃത്വത്തിലുള്ള സമര സമിതി കലക്‌ട്രേറ്റ് ഉപരോധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ സമര സമിതി കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ചന്ദ്രശേഖരന്‍ മുന്നറിയിപ്പു നല്‍കി.
സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്‍, പി.എ നായര്‍, ബി.വി. രാജന്‍, ഇ.കെ നായര്‍, എ. ദാമോദരന്‍, വി. രാജന്‍, എം. അമ്പൂഞ്ഞി, എം. കൃഷ്ണന്‍, പി. ഭാര്‍ഗവി, അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബങ്കളം പി. കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.