മണപ്പുറം ഫൈനാന്‍സ് ബ്രാഞ്ച് മാനേജരെ അജ്ഞാത സംഘം മര്‍ദിച്ചു
May 17, 2013, 13:08 IST
കാസര്‍കോട്: ജീവനക്കാരുടെ സമരം മൂലം പ്രവര്‍ത്തനം തടസപ്പെട്ട മണപ്പുറം ഫൈനാന്‍സിന്റെ കാസര്‍കോട് ബ്രാഞ്ച് മാനേജരെ അജ്ഞാത സംഘം മര്‍ദിച്ചു.
വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ നുള്ളിപ്പാടിയിലെ മണപ്പുറം ഫൈനാന്‍സ് ഓഫീസിന്റെ കോണിപ്പടിയില്‍ വെച്ചാണ് അജ്ഞാതരായ മൂന്നംഗ സംഘം മര്‍ദിച്ചത്. കോഴിക്കോട് സ്വദേശി പി. ശ്രീനിവാസനെ (63) യാണ് മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ ശ്രീനിവാസന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ഇടപാടുകാരാണോ അതോ സമരത്തിലേര്‍പെട്ട ജീവനക്കാരുടെ ആളുകളാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. പരിക്കേറ്റ ശ്രീനിവാസന്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

Keywords: Manappuram,Finance, Branch Manager, Attack, Kasaragod, Kozhikode, Natives, Treatment, Complaint, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.