മാനടുക്കം അയ്യപ്പക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും ഉത്സവവും 8ന് തുടങ്ങും
May 7, 2012, 12:36 IST
കാസര്‍കോട്: മാനടുക്കം അയ്യപ്പക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും മെയ് എട്ടുമുതല്‍ 16 വരെ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 16ന് പ്രതിഷ്ഠാദിനത്തില്‍ അയപ്പന് കളമെഴുത്ത് പാട്ടും പന്തീരായിരം തേങ്ങയേറും നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പി. ചാത്തുക്കുട്ടി നായര്‍, ഭാരവാഹികളായ ടി. എന്‍ അപ്പുക്കുട്ടന്‍ നായര്‍, കെ. ചന്തുമണിയാണി, കെ. സി രാജു കാവടിയില്‍, സി.കെ കമലാക്ഷന്‍, ടി. കെ രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Keywords: Temple fest, Kasaragod, Press meet