കാവില്‍ നിന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചുകടത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു; വീണ്ടുമെത്തിയപ്പോള്‍ പോലീസും പിന്തിരിപ്പിച്ചു
Aug 30, 2017, 20:56 IST
നീലേശ്വരം: (www.kasargodvartha.com 30.08.2017) കാവിലെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചുകടത്താനുള്ള സ്വകാര്യ വ്യക്തിയുടെ നാട്ടുകാര്‍ സംഘടിച്ചെത്തി പരാജയപ്പെടുത്തി. ചായ്യോത്ത് ശ്രീ പെരിങ്ങാര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കാവില്‍ നിന്നും മരം മുറിച്ചുകടത്താനുള്ള ശ്രമമാണ് ചൊവ്വാഴ്ച വൈകുന്നേരം നാട്ടുകാര്‍ തടഞ്ഞത്.
പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കുളവും കാവിലുണ്ട്. എന്നാല്‍ ഇത് തന്റെ തന്റെ സ്വത്താണെന്ന് അന്യസമുദായക്കാരനായ സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ചതോടെ ഇതുസംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കാവ് സ്ഥിതി ചെയ്യുന്ന സ്ഥലം ശ്മശാനത്തിന് വിട്ടുകൊടുക്കാനും നീക്കം നടക്കുന്നുണ്ട്.
എട്ടുവര്‍ഷം മുമ്പാണ് പെരിങ്ങാര ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം പുന:രുദ്ധരിച്ചത്. നിത്യപൂജയുള്ള ക്ഷേത്രമാണിത്. കഴിഞ്ഞ മെയ് 25 ന് കലശാട്ട് നടത്തി. നവരാത്രി നാളില്‍ പത്തുദിവസം ഉത്സവം നടക്കാറുണ്ട്. അങ്ങനെയുള്ള ക്ഷേത്രത്തോടനുബന്ധിച്ചുള്ള കാവില്‍ നിന്നാണ് സ്വകാര്യ വ്യക്തി മരം മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ബുധനാഴ്ചയും മരം മുറിക്കാനെത്തിയെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.
കാവ് നിലകൊള്ളുന്ന ഭൂമിക്ക് പരിസരവാസി അവകാശവാദം നേരത്തെ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രകമ്മറ്റി കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രശ്നം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്‍ യഥാര്‍ത്ഥ വസ്തു കോടതിയെ ധരിപ്പിച്ചു. ഇതിനെതിരെ മരം മുറിക്കല്‍ നടത്തിയ സ്വകാര്യ വ്യക്തി കോടതിയില്‍ ഹരജി കൊടുത്ത് മറ്റൊരു കമ്മീഷനെ നിയമിക്കാന്‍ ഉത്തരവ് നേടി. അദ്ദേഹത്തിന്റെ കമ്മീഷന്‍ അടുത്ത് വരാനിരിക്കെയാണ് നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Police, Natives, Man tries to cut trees; natives blocked