ഗസ്റ്റ് ഹൗസിലെ താമസക്കാരന് ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു
Mar 4, 2013, 15:05 IST

കാസര്‍കോട്: ഗസ്റ്റ് ഹൗസിലെ താമസക്കാരന് ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു. ഇലക്‌ട്രോണിക് സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരിയിലെ സുഹൈലി (30) നാണ് കൈക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഉപ്പള മണ്ണംകുഴിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ ഗേറ്റിന് മുന്നില്‍ വെച്ചാണ് സുഹൈലിന് വെട്ടേറ്റത്.
യുവാവ് നിലവിളിച്ചപ്പോള്‍ അക്രമി സംഘം ഇരുളില്‍ മറഞ്ഞു. സുഹൈലിനെ ആളുമാറി വെട്ടിയതെന്നാണ് സംശയം. പരിക്കേറ്റ യുവാവിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങളായി സുഹൈല്‍ ഉപ്പള ഗസ്റ്റ് ഹൗസില്‍ താമസിച്ചു വരികയായിരുന്നു. ഇന്‍ഡക്ഷന്‍ കുക്കറുള്‍പടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്ന ജോലിയാണ് സുഹൈല്‍ ചെയ്തുവരുന്നത്. കാസര്‍കോട് ഗസ്റ്റ് ഹൗസിലും സുഹൈല്‍ ഇടയ്ക്ക് താമസിക്കാറുണ്ട്.
യുവാവിന് വെട്ടേറ്റ വിവരമറിഞ്ഞ് രാത്രിതന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. യുവാവിന് വെട്ടേറ്റ സംഭവത്തിന്റെ കാരണവും വ്യക്തമല്ല. ആളുമാറിയാണ് തന്നെ വെട്ടിയതെന്നും അതുകൊണ്ടു തന്നെ പരാതിനല്‍കുന്നില്ലെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്. രണ്ടു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് യുവാവ് പറയുന്നു. ഗസ്റ്റ് ഹൗസില്‍ ജീവനക്കാരുണ്ടെങ്കിലും താമസക്കാരനായ യുവാവ് ഗേറ്റടക്കാന്‍ ചെന്നതെന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഗസ്റ്റ് ഹൗസ് ജീവനക്കാരനാണെന്ന് കരുതി അക്രമി സംഘം യുവാവിനെ വെട്ടിയതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തെകുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൈലിനോട് ഈ പ്രദേശത്തുള്ള ആര്‍ക്കെങ്കില്‍ വിരോധമുണ്ടെന്ന് വിവരമില്ല. അതുകൊണ്ട് തന്നെ അക്രമി സംഘത്തിന്റെ ലക്ഷ്യം ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അതിനിടെ കൈക്ക് വെട്ടേറ്റ സുഹൈല്‍ തിങ്കളാഴ്ച രാവിലെയോടെ നാട്ടിലേക്ക് തിരിച്ചു പോയതായും സൂചനയുണ്ട്.
Keywords: Uppala, Youth, Injured, Case, Police, Guest-House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.