അണങ്കൂരില്‍ 45കാരനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം
Oct 29, 2016, 23:33 IST
കാസര്‍കോട്: (www.kasargodvartha.com 29/10/2016) 45കാരനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. ടി വി സ്റ്റേഷന്‍ മെഹബൂബ് റോഡില്‍ താമസിക്കുന്ന രാമപൂജാരിയുടെ മകന്‍ മോഹനദാസിന് നേരെയാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ രണ്ടംഗ സംഘത്തിന്റെ അക്രമമുണ്ടായത്.
സംഭവ സമയം മോഹനന്‍ വീട്ടില്‍ തനിച്ചായിരുന്നു. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം അകത്തുകടന്ന സംഘം കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മോഹനന്‍ പറഞ്ഞു. നേരത്തെ സ്ഥലസംബന്ധമായ പ്രശ്‌നത്തില്‍ മോഹനന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം അക്രമമെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Kasaragod, Anangoor, Stabbed, Injured, Hospital, Police, Investigation, Mohana Das.