നഗരത്തില്‍ ഗുണ്ടാവിളയാട്ടം; കുത്തേറ്റ് യുവാവിന് പരിക്ക്, കടയുടെ മുന്നില്‍ വെച്ച ഗ്ലാസും തകര്‍ത്തു
Mar 21, 2018, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2018) നഗരത്തില്‍ ഗുണ്ടാവിളയാട്ടം. കുത്തേറ്റ് യുവാവിന് പരിക്കേറ്റു. അക്രമത്തിനിടയില്‍ കടയുടെ മുന്നില്‍ വെച്ച ഗ്ലാസും തകര്‍ത്തു. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ചെരിപ്പ് നന്നാക്കിക്കൊടുക്കുന്ന രാജേഷിനെയാണ് അക്രമിച്ചത്. പൊട്ടിയ ഗ്ലാസിന്റെ കഷ്ണമെടുത്ത് കൈത്തണ്ടയില്‍ സലീം എന്നയാളാണ് കുത്തിയത്.
സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ അക്രമം നടത്തിയ സലീമിനെ വിരട്ടിയോടിച്ചു. സലീം അക്രമക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മദ്യപിക്കാനായി പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് രാജേഷിനെ കുത്തിയതെന്നാണ് വിവരം. രാജേഷിന്റെ പരിചയക്കാരന്‍കൂടിയാണ് സലീമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Stabbed, Youth, Assault, Attack, Man stabbed by Drunkard < !- START disable copy paste -->
സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ അക്രമം നടത്തിയ സലീമിനെ വിരട്ടിയോടിച്ചു. സലീം അക്രമക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മദ്യപിക്കാനായി പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് രാജേഷിനെ കുത്തിയതെന്നാണ് വിവരം. രാജേഷിന്റെ പരിചയക്കാരന്‍കൂടിയാണ് സലീമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Stabbed, Youth, Assault, Attack, Man stabbed by Drunkard