കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച് യുവാവ് വായയില്‍ പൊള്ളലേറ്റ് ഗുരുതരനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി
Oct 9, 2016, 08:34 IST
കാഞ്ഞങ്ങാട്:(kasargodvartha.com 09/10/2016) കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച യുവാവ് വായയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഒടയംചാല്‍ ആലടുക്കത്തെ എ. ബാലനാ (46)ണ് പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
ശനിയാഴ്ച വൈകുന്നേരം ബിരിക്കുളം പാമ്പങ്ങാനത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കാടുവൃത്തിയാക്കുകയായിരുന്നു ബാലന്‍. ആദ്യ ദിവസം ജോലിക്ക് പോയപ്പോള്‍ ബാലന്‍ രണ്ടു കുപ്പികളിലായി കുടിവെള്ളം കൊണ്ടുപോയിരുന്നു. സമീപത്ത് നല്ല നീരൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച ബാലന്‍ കുടിവെള്ളം കരുതിയിരുന്നില്ല. ഇവിടെ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയില്‍ ഉറവയില്‍ നിന്നുള്ള വെള്ളം ശേഖരിക്കുകയായിരുന്നു. പിന്നീട് കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് വെള്ളമാണെന്ന് കരുതി ബാലന്‍ കുടിച്ചപ്പോഴാണ് ആസിഡാണെന്ന് വ്യക്തമായത്.
ഉടന്‍ തന്നെ ബാലന്‍ ആസിഡ് തുപ്പികളഞ്ഞ് വായുവും മുഖവും വെള്ളമൊഴിച്ച് കഴുകിയെങ്കിലും അപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ബാലനെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാലനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുപ്പിയില്‍ ആരോ ആസിഡ് നിറച്ചതാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kanhangad, Drinking Water, Youth, Police, Enquiry, Plastic Bottle, Acid, Serious, Hospital, Man seriously injured after drinking acid by mistake.