city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | വനത്തിനുള്ളിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

man sentenced to life for murdering relative in kasaragod fo
Representational image generated by Gemini AI

● അഡൂർ റിസർവ് ഫോറസ്റ്റിൽ 2019ലായിരുന്നു സംഭവം.
● വേറൊരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.
● കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചുമാണ് കൊലപ്പെടുത്തിയത്.

കാസർകോട്: (KasargodVartha) ബന്ധുവായ യുവാവിനെ വനത്തിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിന് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Man sentenced to life for murdering relative in Kasaragod forest

2019 ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടിന് മണിയോടെ അഡൂർ റിസർവ് ഫോറസ്റ്റിൽപ്പെട്ട വെള്ളക്കാന ഐവർക്കുഴി എന്ന സ്ഥലത്താണ് ചിതാനന്ദനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലേ ദിവസം വൈകുന്നേരം ആറര മണിക്ക് സംഭവസ്ഥലത്തുവെച്ച് പ്രതി ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും, സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ചിതാനന്ദൻ്റെ രക്തം പുരണ്ട പ്രതിയുടെ തോർത്തും, പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസിൽ നിർണായക തെളിവുകളായി.

പ്രതിയായ ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽ നിന്നും ഇറങ്ങി ഒന്നര വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ചിതാനന്ദൻ പ്രതിയുടെ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം.

പ്രോസിക്യൂഷൻ കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് എം.എ മാത്യു, എ വി ജോൺ എന്നീ സർകിൾ ഇൻസ്പെക്ടർമാരും അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർകിൾ ഇൻസ്പെക്ടർ ആയിരുന്ന കെ പ്രേംസദനുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂടർ ഇ ലോഹിതാക്ഷൻ, അഡ്വ.ആതിര ബാലൻ എന്നിവർ ഹാജരായി.

#KasaragodMurder #KeralaCrime #JusticeForVictim #LifeImprisonment #ForestCrime

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia