city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗം എന്തെന്ന് അറിയില്ല; ഉദാരമതികൾ സഹായിക്കണം, ശ്രീചിത്രയിൽ പ്രതീക്ഷയർപിച്ച് സുരേന്ദ്രൻ

- രതീഷ് പിലിക്കോട്

ചട്ടഞ്ചാൽ: (www.kasargodvartha.com 29.04.2021) രോഗമെന്തെന്നും ഇനിയെന്ത് ചികിത്സയെന്നുമറിയാതെ ഇനിയും എത്ര കാലം. വീട്ടിലെത്തുന്നവരോട് പറയാൻ ദുരിതജീവിതം മാത്രം. ഇത് സുരേന്ദ്രൻ. കാസർകോട് പൊയിനാച്ചി, പറമ്പനെച്ചി സ്വദേശി. എൻ്റെ പ്രിയ വിദ്യാർഥികളായ ശ്രീന, അനുശ്രി, ശ്രീരാജ് എന്നീ മൂന്നു മക്കളുടെ അച്ഛൻ. പൊയിനാച്ചിയിൽ 1991 മുതൽ ജീപ് ഡ്രൈവർ.
                                                                               
രോഗം എന്തെന്ന് അറിയില്ല; ഉദാരമതികൾ സഹായിക്കണം, ശ്രീചിത്രയിൽ പ്രതീക്ഷയർപിച്ച് സുരേന്ദ്രൻ

കൃഷിയും, ഒപ്പം തൻ്റെ വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് ഭാര്യ സരളയും മൂന്നു മക്കളുമടങ്ങുന്ന കുടുംബ ജീവിതം മുന്നോട്ട് പോയിരുന്നത്.

ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ 1985 ബാചിൽ എസ് എസ് എൽ സി പഠനം ഒന്നാം ക്ലാസോടെ പാസായി. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കാതെ ലോറിയിൽ ക്ലീനർ പണിയിലൂടെ തുടങ്ങി.

മക്കളുടെ പഠനം ഒരു വഴിയിലെത്തുന്നതിനു മുൻപ് തന്നെ, 1000 ൽ അഞ്ച് പേർക്ക് സംഭവിക്കുന്ന അപൂർവ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ സുരേന്ദ്രൻ. ഫാദർ മുളളർസ്, ഫസ്റ്റ് ന്യൂറോ തുടങ്ങി മംഗളൂറിലെ പ്രശസ്തമായ ആശുപത്രികളിൽ ചികിത്സ തേടി. നിരവധി ടെസ്റ്റുകൾ നടത്തി, ഫസ്റ്റ് ന്യൂറോയിലെ പ്രശസ്തനായ ഡോക്ടർ രാജേഷ് ഷെട്ടിയാണ് ഈ അപൂർവ രോഗത്തെ കണ്ടെത്തിയത്. പക്ഷെ, രോഗലക്ഷണത്തെക്കുറിച്ചോ അനന്തര ചികിത്സയെക്കുറിച്ചോ, ഒന്നും പറയാൻ ഡോക്ടർക്കും സാധിക്കുന്നില്ല.

പരസഹായമില്ലാതെ സുരേന്ദ്രന് ജീവിക്കാനാവില്ല. കൈകാലുകളും ശരീരവും , മെലിഞ്ഞിരിക്കുകയാണ്, ഷോൾഡർ പോലും ബലമില്ലാത്ത അവസ്ഥ. മക്കളും ഭാര്യയും കൂടി രാവിലെ എടുത്ത് കസേരയിലിരുത്തും. ഭക്ഷണം, അവർ തന്നെ കഴിപ്പിക്കും, വൈകുന്നേരം മുറിയിലേക്ക് എടുത്ത് കൊണ്ടു പോകും.

കുളിയും മറ്റു കാര്യങ്ങളിലുമൊക്കെ അവരുടെ സഹായം മാത്രമാണ് വഴി. ദുഃഖാർദ്രമായ ഈ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. നമുക്ക് ഒന്നിച്ച് നിന്നാൽ, ഒരു ചെറിയ സഹായം നൽകാൻ കഴിഞ്ഞാൽ ആ കുടുംബത്തിന് വലിയ ആശ്വാസമാകും. കൊറോണയുടെ വ്യാപനം കഴിഞ്ഞാൽ ശ്രീചിത്ര മെഡികൽ കോളജിൽ അവസാന അഭയം തേടാനാണ് സുരേന്ദ്രനും, വീട്ടുകാരും ആലോചിക്കുന്നത്.

സുരേന്ദ്രനെ സഹായിക്കാൻ പറ്റുമെങ്കിൽ താഴെ ചേർത്ത ബാങ്ക് അകൗണ്ടിലേക്ക് സഹായം നൽകുക.

പേര്: സുരേന്ദ്രൻ പി
A/c Number: 626602010010967
IFSC Code: UBIN0562661
Bank Name: Union Bank of India
Branch: Poinachi


Address Residence: Nechi House
Paramba
Po: Thekkil
Kasaragod Dist
671541
Mob No: 8547236516, 9447856111


Keywords:  Kasaragod, Chattanchal, Treatment, Patient's, Health, Hospital, Poinachi, News, Kerala, Man seeks financial Support for treatment.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia