പന്നിക്കൂട്ടത്തിന്റെ കുത്തേറ്റ് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു
Nov 7, 2012, 17:22 IST

ഗുരുതരമായി പരിക്കേറ്റ ഫക്രുദ്ദീനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും ഇടതു പള്ളയ്ക്കും ഇടുപ്പിനുമാണ് കുത്തേറ്റത്. കാസര്‍കോട് നിന്നും മത്സ്യംവാങ്ങി കൊണ്ടുപോയി വില്പന നടത്തുകയാണ് ഫക്രുദ്ദീന്‍ ചെയ്തുവന്നിരുന്നത്.
ബുധനാഴ്ച രാവിലെ മത്സ്യവുമായി മുക്കൂര്‍ മജലിലൂടെ പോകുമ്പോള്‍ കാട്ടുപന്നികള്‍ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. ഫക്രുദ്ദീന്റെ നിലവിളികേട്ട് തൊട്ടടുത്തുള്ള വീട്ടുകാര്‍ ഓടിയെത്തി പന്നിക്കൂട്ടങ്ങളെ ഓടിച്ചശേഷം പരിക്കേറ്റ ഫക്രുദ്ദീനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ദേലംപാടി പരപ്പയിലെ അബ്ദുല്ല കുഞ്ഞിയേയും പന്നിക്കൂട്ടം അക്രമിച്ചിരുന്നു. കെ.എല്‍. 14 ബി 4567 നമ്പര്‍ ജീപില്‍ കൊട്ടിയാടിയിലേക്ക് പോകുമ്പോള്‍ കാട്ടുപന്നികള്‍ കൂട്ടമായി ജീപിന് മധ്യത്തില്‍ നില്‍ക്കുകയും അക്രമിക്കുകുയുമായിരുന്നു. ജീപില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ അബ്ദുല്ലകുഞ്ഞി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പന്നിക്കൂട്ടം ജീപിന് കാര്യമായ കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
Keywords: Kasaragod, Hospital, Injured, Attack, Badiyadukka, Kerala, Pig, Fakrudeen