ഗള്‍ഫിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി
Mar 30, 2013, 09:33 IST
മഞ്ചേശ്വരം: ഗള്‍ഫിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. ഹൊസങ്കടിയലെ വി.എം സുന്ദരന്‍ മാസ്റ്ററുടെ മകന്‍ മോഹന്‍രാജിനെ (33) യാണ് കാണാതായത്. ആറു മാസം മുമ്പാണ് ഗള്‍ഫിലേക്കാണെന്ന് പറഞ്ഞ് മോഹന്‍രാജ് പോയത്.
എന്നാല്‍ യുവാവിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ ഗള്‍ഫിലുള്ള പരിചയക്കാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും മോഹന്‍രാജ് ഗള്‍ഫിലെത്തിയിട്ടില്ലെന്നാണ് വ്യക്തമായത്.
ഇതേതുടര്‍ന്നാണ് പിതാവ് സുന്ദരന്‍ മാസ്റ്റര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് നേപ്പാളിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. യുവാവിന്റെ എ.ടി.എം കാര്‍ഡില്‍ നിന്നും നേപ്പാളില്‍ വെച്ച് പണം പിന്‍വലിച്ചതായി വ്യക്തമായതോടെയാണ് യുവാവ് നേപ്പാളിലുണ്ടെന്ന സംശയം ബലപ്പെട്ടത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നേപ്പാളിലേക്ക് പോകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Keywords: Youth, Case, Investigation, Father, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Man missing who left for Gulf






